Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിള്ളക്കെതിരെ നടപടി ആവശ്യപ്പെട്ട് വി.എസിന്‍െറ കത്ത്

text_fields
bookmark_border
പിള്ളക്കെതിരെ നടപടി ആവശ്യപ്പെട്ട് വി.എസിന്‍െറ കത്ത്
cancel

തിരുവനന്തപുരം: കൊട്ടാരക്കര വാളകം ആര്‍.വി.വി.എച്ച്.എസ് മാനേജറായി തുടരാനുള്ള മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയുടെ യോഗ്യത പരിശോധിക്കണമെന്ന് വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. പിള്ള മാനേജറായ സ്കൂളില്‍നിന്ന് സസ്പെന്‍ഡ് ചെയ്ത അധ്യാപക ദമ്പതികളായ കൃഷ്ണകുമാറിനെയും ഗീതയെയും സര്‍വിസില്‍ തിരിച്ചെടുക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രിക്ക് അയച്ച കത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്. എന്നാല്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ വാര്‍ത്താക്കുറിപ്പില്‍നിന്ന് ആര്‍. ബാലകൃഷ്ണപിള്ളക്കെതിരായ നടപടി ആവശ്യം ഒഴിവാക്കി.

ആര്‍. ബാലകൃഷ്ണപിള്ള മുന്‍ വൈരാഗ്യവും പകയും തീര്‍ക്കാനായി മാനേജര്‍ തസ്തിക ദുരുപയോഗം ചെയ്യുകയാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ബാലകൃഷ്ണപിള്ളക്കെതിരെ നടപടി ആവശ്യപ്പെട്ടു എന്ന ഭാഗം വി.എസിന്‍െറ ഓഫിസില്‍നിന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ വാര്‍ത്താക്കുറിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story