Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിലമ്പൂരിൽ മാനഹാനി...

നിലമ്പൂരിൽ മാനഹാനി ഭയന്ന്​ അമ്മ കുഞ്ഞി​നെ കൊന്ന്​ കുഴിച്ചു മൂടി

text_fields
bookmark_border
നിലമ്പൂരിൽ മാനഹാനി ഭയന്ന്​ അമ്മ കുഞ്ഞി​നെ കൊന്ന്​ കുഴിച്ചു മൂടി
cancel

നിലമ്പൂർ: ചാലിയാർ പഞ്ചായത്തിൽ അവിഹിത ഗർഭത്തിലൂടെയുണ്ടായ നവജാത ശിശുവിനെ  ആദിവാസി യുവതി  കഴുത്ത ഞെരിച്ചുകൊന്ന് കുഴിച്ചുമൂടി. രണ്ട് വർഷം മുമ്പ് ഭർത്താവ് മരിച്ച യുവതി ഒരാഴ്ച മുമ്പാണ് പെൺകുഞ്ഞിന് ജൻമം നൽകിയത്. അൽപ ദിവസംമുമ്പ് ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയ സ്ത്രീയുടെ കുഞ്ഞിനെ കഴിഞ്ഞ ദിവസം കാണാതാവുകയും ഇത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നാട്ടുകാർ പോലീസിൽ പരാതിപ്പെടുകയുമായിരുന്നു. കുഞ്ഞിനെ കൊന്ന് വീടിന് സമീപമുള്ള നായാടംപൊയിൽ എന്ന സ്ഥലത്ത് കുഴിച്ചിടുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെ തുടർന്ന് യുവതിയെയും കാമുകനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

Show Full Article
TAGS:baby murder 
Next Story