ദേശീയപാത വികസനം: മുഖ്യമന്ത്രിയുടെ നിലപാട് ജനാധിപത്യ വിരുദ്ധം –ദേശീയപാത സമരസമിതി
text_fieldsതൃശൂര്‍: ദേശീയപാത വികസനം 45 മീറ്ററില്‍ത്തന്നെ നടപ്പാക്കുമെന്നും ഇനി ചര്‍ച്ചയില്ളെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍െറ നിലപാട് ജനാധിപത്യ വിരുദ്ധവും ദുരൂഹവുമാണെന്ന് ദേശീയപാത 17-47 സമരസമിതി യോഗം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി പറയുന്ന സര്‍വകക്ഷി യോഗ തീരുമാനത്തിന് നിലവില്‍ പ്രസക്തിയില്ല. തീരുമാനത്തിന് ശേഷം ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ ഇടതു-വലതു സര്‍ക്കാറുകള്‍ പദ്ധതി നിര്‍ത്തിവെച്ചിരുന്നു. 30 അംഗങ്ങളടങ്ങിയ പാര്‍ലമെന്‍റ് എസ്റ്റിമേറ്റ്സ് കമ്മിറ്റി 45 മീറ്റര്‍ ദേശീയപാത ബി.ഒ.ടി പദ്ധതിക്ക് പകരം തെക്കു-വടക്ക് പുതിയപാത നിര്‍മിക്കണമെന്ന് നിര്‍ദേശിച്ചതും സര്‍വകക്ഷിയോഗ തീരുമാനത്തിന് ശേഷമാണ്.
സംസ്ഥാനമൊട്ടുക്കും പാലിയേക്കര മോഡല്‍ ടോള്‍ കൊള്ള നടപ്പാക്കാനുള്ള ഏത് നീക്കവും ശക്തമായി ചെറുക്കണമെന്നും സംയുക്ത സമരസമിതി തീരുമാനിച്ചു. സി.ജി. വര്‍ഗീസ്, ഹാഷിം ചേന്നാമ്പിള്ളി, ഇ.പി. മുഹമ്മദാലി, എസ്. പ്രകാശ് മേനോന്‍, ടി.കെ. സുധീര്‍കുമാര്‍, എന്നിവര്‍ സംസാരിച്ചു.
മുഖ്യമന്ത്രിയുടെ നിലപാട് ജനാധിപത്യവിരുദ്ധം –സോളിഡാരിറ്റി
കോഴിക്കോട്: ദേശീയപാത 45 മീറ്ററില്‍തന്നെ വികസിപ്പിക്കണമെന്നും അതില്‍ ഇനി ചര്‍ച്ചയില്ളെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന ജനാധിപത്യവിരുദ്ധമാണെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി മിര്‍സാദുറഹ്മാന്‍ പ്രസ്താവിച്ചു. ഇത് ഇരകളോടുള്ള വെല്ലുവിളിയാണ്.
30 മീറ്ററില്‍ നാലുവരിപ്പാത പണിയാമെന്ന് 2011ല്‍ അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെ പങ്കെടുത്ത സര്‍വകക്ഷി യോഗം അംഗീകരിച്ചതാണ്. 30 മീറ്ററില്‍ ആറുവരിപ്പാത പോലും സാധ്യമാണെന്ന പഠനം നിലവിലുണ്ട്. സംസ്ഥാന സര്‍ക്കാറിന്‍െറ നിര്‍ബന്ധം കാരണം ഗോവയില്‍ 30 മീറ്ററിലാണ് ദേശീയപാത വികസനം നടന്നത്. 45 മീറ്ററില്‍ ബി.ഒ.ടി അടിസ്ഥാനത്തില്‍തന്നെ നാലുവരിപ്പാത പണിയണമെന്നത് കേന്ദ്രസര്‍ക്കാറിന്‍െറ നിര്‍ദേശമാണ്. ഇതില്‍ ചര്‍ച്ചയും സംവാദങ്ങളും പാടില്ളെന്ന് മുഖ്യമന്ത്രി പറയുന്നത് ആരുടെ താല്‍പര്യം സംരക്ഷിക്കാനാണ്? ജനാധിപത്യപരമായ സമീപനത്തിലൂടെയല്ലാതെ കേരളത്തിലെ ദേശീയപാത വികസനം സാധ്യമാവുകയില്ല എന്ന യാഥാര്‍ഥ്യബോധം സര്‍ക്കാര്‍ ഉള്‍ക്കൊള്ളണമെന്ന് അദ്ദേഹം പറഞ്ഞു.
ഭൂവുടമകളുമായി ചര്‍ച്ച നടത്തണം –ആം ആദ്മി പാര്‍ട്ടി
കൊച്ചി: ഭൂമി നഷ്ടപ്പെടുന്നവരടക്കം എല്ലാവരുടെയും പ്രതിനിധികളുമായി സമഗ്ര ചര്‍ച്ചക്ക് ശേഷമേ ദേശീയപാതക്ക് ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ടുപോകാവൂ എന്ന് ആം ആദ്മി പാര്‍ട്ടി. ദേശീയപാത വികസനം സംബന്ധിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ജനാധിപത്യവിരുദ്ധമാണ്. പുതിയ സാധ്യതാ പഠനം നടത്താന്‍ ദേശീയപാത അതോറിറ്റി തീരുമാനിച്ച കാര്യം അറിഞ്ഞിരിക്കേണ്ടതാണ്. ഡി.പി.ആര്‍ നിലവില്‍ വരാതെ സ്ഥലം ഏറ്റെടുക്കുന്നത് ശരിയല്ളെന്ന് പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍. നീലകണ്ഠന്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
