സി.പി.എമ്മുകാര്‍ തലശ്ശേരിയിലെത്തി പരാതി നല്‍കി
text_fieldsതലശ്ശേരി: ദേശീയ വനിതാ കമീഷന്‍ അക്രമത്തിന് ഇരയായ സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ചില്ല. ബി.ജെ.പി പ്രവര്‍ത്തകരുടെ നാല് വീടുകള്‍ മാത്രമാണ് കമീഷന്‍ ചെയര്‍പേഴ്സന്‍ ലളിത കുമാരമംഗലവും അംഗം സുഷമ സാമും സന്ദര്‍ശിച്ചത്. വോട്ടെണ്ണല്‍ ദിവസം ബോംബേറില്‍ കൊല്ലപ്പെട്ട സി.വി. രവീന്ദ്രന്‍െറ വീടും സന്ദര്‍ശിക്കാന്‍ കമീഷന്‍ സമയം കണ്ടത്തെിയില്ല. പിണറായിയില്‍ കമീഷനെ കണ്ട് പരാതി നല്‍കാന്‍ ശ്രമിച്ചെങ്കിലും ചെയര്‍പേഴ്സന്‍ താല്‍പര്യം പ്രകടിപ്പിച്ചില്ളെന്ന് സി.പി.എം നേതാക്കള്‍ പ്രതികരിച്ചു. തുടര്‍ന്ന് രവീന്ദ്രന്‍െറ ഭാര്യ ഉള്‍പ്പെടെയുള്ളവര്‍ തലശ്ശേരിയിലത്തെിയാണ് പരാതി നല്‍കിയത്. എന്നാല്‍, ചെയര്‍പേഴ്സന്‍ ലളിത കുമാരമംഗലത്തെ കാണാനോ പരാതി ബോധിപ്പിക്കാനോ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. പകരം കമീഷന്‍ അംഗം സുഷമ സാം ആണ് ഇവരില്‍ നിന്ന് പരാതി സ്വീകരിച്ചത്.
ആറ് പരാതികളാണ് വനിതാ കമീഷന് സി.പി.എം നല്‍കിയത്. കൊല്ലപ്പെട്ട രവീന്ദ്രന്‍െറ ഭാര്യ ഗീത, സി. അഷറഫിന്‍െറ ഭാര്യ സാഹിദ, പരപ്രത്ത് വാസുവിന്‍െറ ഭാര്യ കമല, ബോംബേറിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ മരിച്ച സരോജിനിയുടെ മകള്‍ ഷീജ, വോട്ടെണ്ണല്‍ ദിവസം ബോംബേറില്‍ പരിക്കേറ്റ സായൂജ്, ആര്‍.എസ്.എസ് അക്രമത്തിനിരയായ രഞ്ജനി എന്നിവരാണ് പരാതി നല്‍കിയത്. ഓള്‍ ഇന്ത്യ ലോയേഴ്സ് യൂനിയന്‍ ജില്ലാ കോടതി യൂനിറ്റിനുവേണ്ടി സെക്രട്ടറി അഡ്വ.ജി.പി. ഗോപാല കൃഷ്ണന്‍െറ നേതൃത്വത്തിലും ജനാധിപത്യ മഹിളാ അസോസിയേഷനു വേണ്ടി വി. ലീലയുമാണ് പരാതി നല്‍കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.