ഇടതുമുന്നണിയില്‍ ഘടകകക്ഷിയാകും –പിള്ള
text_fieldsകൊല്ലം: കേരള കോണ്‍ഗ്രസ് (ബി) വൈകാതെ ഇടതുമുന്നണി ഘടകകക്ഷിയാക്കുമെന്ന് ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള.
എല്‍.ഡി.എഫ് മുന്നണിയെ പിന്തുണച്ചതുമൂലം പാര്‍ട്ടിക്ക് നേട്ടങ്ങള്‍ മാത്രമേയുള്ളൂവെന്നും ഭരണബഞ്ചില്‍ മുന്‍നിരയില്‍ത്തന്നെ പാര്‍ട്ടി എം.എല്‍.എക്ക് ഇരിപ്പിടം ലഭിച്ചത് അംഗീകാരമായി കാണുന്നെന്നും പിള്ള പറഞ്ഞു. കേരളാ കോണ്‍ഗ്രസ് (ബി) ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാംസ്ഥാനത്തായിരിക്കും.
മാവേലിക്കര അടക്കമുള്ള മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് കെട്ടിവെച്ച കാശ് കിട്ടില്ല. ഇടതുപക്ഷവും ബി.ജെ.പിയും തമ്മിലെ തെരഞ്ഞെടുപ്പ് പോരാട്ടമായിരിക്കും നടക്കാന്‍ പോകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വൈസ് ചെയര്‍മാന്‍ കെ.ബി. ഗണേഷ്കുമാര്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി.
കെ.കെ. തോമസ് അധ്യക്ഷത വഹിച്ചു. ജേക്കബ് വര്‍ഗീസ് വടക്കടത്ത്, ജി. ഗോപാലകൃഷ്ണപിള്ള, എന്‍.എസ്. വിജയന്‍, തടത്തിവിള രാധാകൃഷ്ണന്‍, പൂവറ്റൂര്‍ സുരേന്ദ്രന്‍, വി.ജെ. വിജയകുമാര്‍, ശരണ്യ മനോജ്, ലക്ഷ്മിക്കുട്ടിയമ്മ, മാധവന്‍പിള്ള, ജോയിക്കുട്ടി, നെടുവന്നൂര്‍ സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.