മെത്രാൻ കായലിലും ആറൻമുളയിലും കൃഷി ഇറക്കാൻ എൽ.ഡി.എഫ് സർക്കാർ
text_fieldsതിരുവനന്തപുരം:യു.ഡി.എഫ് സർക്കാർ നികത്താൻ പദ്ധതിയിട്ട മെത്രാൻ കായലിലും ആറൻമുളയിലും കൃഷി ഇറക്കാൻ എൽ.ഡി.എഫ് സർക്കാർ ആലോചിക്കുന്നു. കൃഷി മന്ത്രി സുനിൽ കുമാറും സെക്രട്ടറി രാജു നാരായണസ്വാമിയും ചേർന്നാണ് പദ്ധതി ആവിഷ്കരിക്കുന്നത്. ഇത് സംബന്ധിച്ച് ഇൗ മാസം 17 ന് റിപ്പോർട്ട് സമർപ്പിക്കാൻ വകുപ്പ് സെക്രട്ടറിയോട് മന്ത്രി ആവശ്യപ്പെട്ടു. മെത്രാൻ കായലിൽ 378 ഏക്കർ നിലം നികത്തി വിനോദ സഞ്ചാര പദ്ധതി ആവിഷ്കരിക്കാനാണ് കഴിഞ്ഞ യു.ഡി.എഫ്സർക്കാർ അനുമതി നൽകിയിരുന്നത്.
ഇൗ മാസം 17ന് കൃഷി മന്ത്രിയും വകുപ്പ് സെക്രട്ടറിയും മെത്രാൻ കായൽ സന്ദർശിക്കും. ആറൻമുളയിൽ വിമാനതാവളത്തിനായി ഏറ്റെടുത്ത നെൽവയൽ ഉൾപ്പെടുന്ന സ്ഥലത്തും കൃഷി ഇറക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. ഇടത്സർക്കാറിെൻറ തീരുമാനത്തെ കോൺഗ്രസ് നേതാവ് ടി.എൻ പ്രതാപൻ സ്വാഗതം ചെയ്തു. മെത്രാൻ കായൽ, ആറൻമുള എന്നിവക്ക് പുറമെ സന്തോഷ് മാധവന് അനുവദിച്ച പുത്തൻ വേലിക്കരയിലെ ഭൂമിയി കൃഷി ഇറക്കണമെന്ന് പ്രതാപൻ കൂട്ടിച്ചേർത്തു. കായൽ നികത്തി യാതൊരു തരത്തിലുമുളള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തരുതെന്നും കേസ് തീർപ്പാക്കുന്നത് വരെ തൽസ്ഥിതി തുടരണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
