Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകലാഭവന്‍ മണിയുടെ...

കലാഭവന്‍ മണിയുടെ സഹോദരനെതിരെ സാബു വീണ്ടും

text_fields
bookmark_border
കലാഭവന്‍ മണിയുടെ സഹോദരനെതിരെ സാബു വീണ്ടും
cancel

കൊച്ചി: കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണനെതിരെ നടന്‍ സാബു വീണ്ടും രംഗത്ത്. കലാഭവന്‍ മണിയുടെ മരണം സി.ബി.ഐ അന്വേഷിച്ചാല്‍ രാമകൃഷ്ണന്‍ ഉണ്ട തിന്നേണ്ടിവരുമെന്നാണ് സാബു ഫേസ്ബുക്കില്‍ കുറിച്ചത്. രാമകൃഷ്ണന്‍ മണിയുടെ കുടുംബത്തെ വീട്ടില്‍നിന്ന് ഇറക്കിവിടാന്‍ ശ്രമിച്ചെന്നും ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ മണിക്ക് സമ്മാനിച്ച പശുക്കളെ ജോലിക്കാരനെ ഭീഷണിപ്പെടുത്തി വില്‍ക്കുകയും പണം കൈക്കലാക്കിയെന്നും സാബു ആരോപിക്കുന്നു.
കേസ് നടത്താനുള്ള ചെലവിനാണെന്ന് പറഞ്ഞാണത്രേ പശുക്കളെ വിറ്റത്. സി.ബി.ഐ അടക്കമുള്ള സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികള്‍ പണം വാങ്ങിയല്ല കേസ് അന്വേഷിക്കുന്നതെന്നും സാബു രാമകൃഷ്ണനെതിരെ ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞദിവസമാണ് കലാഭവന്‍ മണിയുടെ കുടുംബത്തിന്‍െറ ആവശ്യപ്രകാരം മണിയുടെ മരണം സി.ബി.ഐ അന്വേഷിക്കാനുള്ള തീരുമാനമുണ്ടായത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും കേസ് സി.ബി.ഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് മണിയുടെ ഭാര്യയുമടക്കമുള്ള കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kalabhavan manisabu
Next Story