സ്പോര്‍ട്സ് കൗണ്‍സില്‍ ആരോപണങ്ങളെല്ലാം അന്വേഷിക്കട്ടെ –കോടിയേരി
text_fieldsതിരുവനന്തപുരം: സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് അഞ്ജുബോബി ജോര്‍ജ് ഉന്നയിച്ച സ്പോര്‍ട്സ് ലോട്ടറി ഉള്‍പ്പെടെയുള്ള അഴിമതി ആരോപണങ്ങള്‍ എല്ലാം സര്‍ക്കാര്‍ അന്വേഷിക്കട്ടെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൗണ്‍സിലുമായി ഉയര്‍ന്നുവന്ന എല്ലാ പ്രശ്നങ്ങളും പ്രത്യേകം പരിശോധിക്കും.
അഞ്ജുബോബി ജോര്‍ജിന് എല്ലാ ബഹുമാനവും നല്‍കും. കൊടുക്കേണ്ട എല്ലാ പരിഗണനയും എല്‍.ഡി.എഫ് സര്‍ക്കാര്‍ നല്‍കും. ആരെയും ഓടിക്കാന്‍ നയമില്ല. അവര്‍ കേരളത്തിന്‍െറ അഭിമാനമാണ്. അഞ്ജുവിനോട് വിരോധം ആര്‍ക്കുമില്ല. തന്നെ വിളിച്ച് അവര്‍ സംസാരിച്ചിരുന്നു. ഓരോ രംഗത്തും കഴിവുള്ളവരെയാവും നിയമിക്കുക. സ്ഥാപനം നടത്തിക്കൊണ്ടു പോകാനുള്ള കഴിവാണ് നോക്കുക. പാര്‍ട്ടിരംഗത്ത് ഇത്തരം കഴിവുള്ളവര്‍ ഉണ്ടെങ്കില്‍ അവരെ നിയമിക്കും. ഇതില്‍ സര്‍ക്കാറാണ് തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
