Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഞ്ജുവിനെ അപമാനിച്ച് ഇറക്കിവിടാനുള്ള നീക്കം ദുഷ്ടലാക്കോടെ –ചെന്നിത്തല

text_fields
bookmark_border
അഞ്ജുവിനെ അപമാനിച്ച് ഇറക്കിവിടാനുള്ള നീക്കം ദുഷ്ടലാക്കോടെ –ചെന്നിത്തല
cancel

തിരുവനന്തപുരം: അഞ്ജു ബോബി ജോര്‍ജിനെ അപമാനിച്ച് ഇറക്കിവിടാനുള്ള സര്‍ക്കാര്‍ നീക്കം ദുഷ്ടലാക്കോടെയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
വരുതിയില്‍ നില്‍ക്കാത്തവരെ ഭ‘ീഷണിപ്പെടുത്തി വരുതിയിലാക്കാനും അല്ലാത്തവരെ പുകച്ച് പുറത്ത് ചാടിക്കാനുമുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. സ്പോര്‍ട്സ് കൗണ്‍സിലിലേക്ക് പുതിയ ആളെ കണ്ടുവെച്ചശേഷം വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍െറ നീക്കം വിലകുറഞ്ഞതാണ്.

രാജ്യാന്തര പ്രശസ്തിയാര്‍ജിച്ച കായികതാരം അഞ്ജു ബോബി ജോര്‍ജിനെ അപമാനിച്ച് പുറത്താക്കി അതുവഴി കായികമേഖലയെ കൈയിലൊതുക്കാനും സ്വന്തം ഇഷ്ടക്കാരെ കുത്തിനിറക്കാനുമുള്ള ഗൂഢലക്ഷ്യമാണ് ഇതിനുപിന്നില്‍. ആറ് മാസം മാത്രം കൗണ്‍സിലിന്‍െറ തലപ്പത്ത് സേവനം അനുഷ്ഠിച്ച അഞ്ജു അഴിമതി നടത്തിയെന്ന വകുപ്പ് മന്ത്രിയുടെ കണ്ടത്തെല്‍ കേരളജനത പുച്ഛിച്ച് തള്ളുമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story