Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅക്രമത്തിനു പിന്നില്‍...

അക്രമത്തിനു പിന്നില്‍ കഞ്ചാവ് കേസില്‍ അറസ്റ്റിലായവര്‍ –പുത്തന്‍കുരിശ് എസ്.ഐ

text_fields
bookmark_border
അക്രമത്തിനു പിന്നില്‍ കഞ്ചാവ് കേസില്‍ അറസ്റ്റിലായവര്‍  –പുത്തന്‍കുരിശ് എസ്.ഐ
cancel

കൊച്ചി: യുവതിയുടെ വീട്ടില്‍ പോയത് ക്ഷണിച്ചിട്ടാണെന്നും കഞ്ചാവ് കേസില്‍ അറസ്റ്റുചെയ്ത ചില സാമൂഹികവിരുദ്ധരാണ് തന്നെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതെന്നും പുത്തന്‍കുരിശ് എസ്.ഐ സജീവ്കുമാര്‍. സംഭവത്തില്‍ എസ്.ഐയെ സസ്പെന്‍ഡ് ചെയ്തിരുന്നു.
യുവതി ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചിട്ടാണ് പോയത്. ഇവരുടെ കുടുംബാംഗങ്ങളും ഈ സമയം വീട്ടിലുണ്ടായിരുന്നു.  യുവതിയുടെ ഭര്‍ത്താവുമായുള്ള പ്രശ്നം ഒത്തുതീര്‍ക്കാന്‍ ഫോണില്‍ സംസാരിക്കുകയും 13ന് ചര്‍ച്ചക്കായി ഇരുകൂട്ടരോടും സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതാണ് തനിക്ക് കുടുംബവുമായുള്ള ബന്ധം. കേസിന്‍െറ കാര്യത്തിനല്ല, മറിച്ച് അവര്‍ ഭക്ഷണത്തിന് ക്ഷണിച്ചിട്ടാണ് താന്‍ പോയതെന്നും ഇക്കാര്യം ഭാര്യയോട് പറഞ്ഞിട്ടുണ്ടായിരുന്നുവെന്നും സജീവ് കുമാര്‍ ദൃശ്യമാധ്യമങ്ങളോട് പറഞ്ഞു.
യുവതിക്ക് സീരിയലുമായോ സിനിമയുമായോ ബന്ധമില്ളെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സംഭവത്തില്‍ തന്‍െറ പേര് വലിച്ചിഴച്ചെന്നാരോപിച്ച് ഒരു സീരിയല്‍ നടിയും രംഗത്തത്തെിയിട്ടുണ്ട്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Puthankuris Si
Next Story