Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറമദാന് ഒരു തമിഴ് ടച്ച്

റമദാന് ഒരു തമിഴ് ടച്ച്

text_fields
bookmark_border
റമദാന് ഒരു തമിഴ് ടച്ച്
cancel

കോട്ടക്കല്‍: റമദാന് പത്തിരിയും ചപ്പാത്തിയും ഉണ്ടാക്കാനുള്ള ഉപകരണങ്ങള്‍ നന്നാക്കാനുള്ള തൊഴിലാളികള്‍ നഗരത്തില്‍ സജീവമായി. കോട്ടക്കല്‍ ബസ് സ്റ്റാന്‍ഡിലാണ് തമിഴ് കുടുംബം ഇത്തരം പ്രവൃത്തികള്‍ ചെയ്ത് കൂലി സമ്പാദിക്കുന്നത്. ദിവസവും അമ്പതിലേറെ അച്ചുകളാണ് നന്നാക്കാനായി എത്തുന്നത്. ഇരുമ്പുകറ ഒഴിവാക്കി പ്രതലത്തില്‍ കനം കുറഞ്ഞ വെള്ള ഷീറ്റ് പതിപ്പിച്ചാണ് ഇവ പുത്തനാക്കുന്നത്. അമ്പതു രൂപ മുതലാണ് കൂലി. എളുപ്പത്തില്‍ വൃത്ത രൂപത്തിലുള്ള പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നതാണ് അച്ചിന്‍െറ പ്രത്യേകത. അതിനാല്‍ തന്നെ പുതിയത് വാങ്ങാതെ കുറഞ്ഞ കൂലിക്ക് ഇവ നന്നാക്കുകയാണ് ഏവരും.

 

Show Full Article
TAGS:ramadan 
Next Story