Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കളങ്കിതരെന്ന് വരുത്തി പുറത്താക്കാൻ ശ്രമം -ടി.കെ ഇബ്രാഹിംകുട്ടി
text_fieldsbookmark_border
കൊച്ചി: കളങ്കിതരെന്ന് വരുത്തി സ്പോര്‍ട്സ് കൗണ്‍സിലിൽ നിന്ന് പുറത്താക്കാനുളള ശ്രമമാണ് നടക്കുന്നതെന്ന് വൈസ് പ്രസിഡന്‍റ് ടി.കെ ഇബ്രാഹിംകുട്ടി. സ്പോര്‍ട്സ് കൗണ്‍സില്‍ അംഗങ്ങളുടെ കരങ്ങള്‍ ശുദ്ധമാണ്. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സ്ഥാനമൊഴിയാന്‍ തയാറാണെന്നും ഇബ്രാഹിം കുട്ടി പറഞ്ഞു
45 വര്‍ഷമായി കായികരംഗത്ത്് പ്രവര്‍ത്തിക്കുന്ന താന്‍ രാഷ്ട്രീയം കളിച്ചിട്ടില്ല. കായികമേഖലക്ക് വേണ്ടിയാണ് ഇതുവരെ നിലകൊണ്ടത്. കൗണ്‍സില്‍ അംഗങ്ങളുടെ ജീവിതം തുറന്ന പുസ്തകമാണ്. സര്‍ക്കാറിന് ഈ കൗണ്‍സിലിനെ ആവശ്യമില്ലെങ്കില്‍ മാന്യമായി പറയാം. രാജിക്ക് മടിയില്ലെന്ന് ഇബ്രാഹിംകുട്ടി വ്യക്തമാക്കി.
Next Story
