ബോര്‍ഡ് ചെയര്‍മാന്‍ പദവികളില്‍ അവകാശമുന്നയിച്ച് ബി.ഡി.ജെ.എസ്
text_fields
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബി.ജെ.പിയുടെ വോട്ട്നില മെച്ചപ്പെടുത്താന്‍ സഹായിച്ചതിന് പ്രത്യുപകാരമായി കേന്ദ്ര സര്‍ക്കാറിന് കീഴിലെ ബോര്‍ഡുകളിലും കോര്‍പറേഷനുകളിലും സ്ഥാനങ്ങള്‍ ആവശ്യപ്പെട്ട് ബി.ഡി.ജെ.എസ് രംഗത്ത്. സംഘടനക്ക് അര്‍ഹമായ പദവികള്‍ സംഘടിപ്പിച്ചുനല്‍കാന്‍ ബി.ജെ.പി സംസ്ഥാന നേതാക്കള്‍ കാര്യമായ ഇടപെടല്‍ നടത്തുന്നില്ളെന്ന പരാതിയോടെ ഡല്‍ഹിയിലത്തെി ബി.ജെ.പി അഖിലേന്ത്യാ നേതാക്കളെ കാണാന്‍ തുഷാര്‍ വെള്ളാപ്പള്ളി ശ്രമിച്ചെങ്കിലും നടന്നില്ല. ഇതേക്കുറിച്ച് അന്വേഷിച്ച മാധ്യമപ്രവര്‍ത്തകരോട് താന്‍ മുംബൈയിലാണെന്നാണ് തുഷാര്‍ നല്‍കിയ മറുപടി. ബി.ജെ.പി-ബി.ജെ.ഡി.എസ് സഖ്യം സാധ്യമാക്കുന്നതിന് മുന്‍കൈയെടുത്ത ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാണ് തുഷാര്‍ ശ്രമിച്ചിരുന്നത്. എന്നാല്‍, ദേശീയ നിര്‍വാഹകസമിതി യോഗവുമായി ബന്ധപ്പെട്ട് അമിത് ഷായും മറ്റ് പ്രമുഖ നേതാക്കളും അലഹബാദിലാണുള്ളത്. സ്പൈസസ് ബോര്‍ഡ്, നാളികേര വികസന ബോര്‍ഡ് എന്നിവയുടെ ചെയര്‍മാന്‍ സ്ഥാനമാണ് സംഘടനയുടെ ആവശ്യം. തുഷാര്‍ ആഗ്രഹം പ്രകടിപ്പിച്ച ഈ സ്ഥാനങ്ങളില്‍ കണ്ണുവെച്ച് നടക്കുന്ന സംസ്ഥാന ബി.ജെ.പി നേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ വിയോജിപ്പുണ്ട്. ബി.ഡി.ജെ.എസ് സഖ്യം ഗുണം ചെയ്തെന്ന് ദേശീയ നേതൃത്വം വിലയിരുത്തുന്നുണ്ടെങ്കിലും കാര്യമായ ഗുണമൊന്നും ലഭിച്ചിട്ടില്ളെന്നാണ് ബി.ജെ.പി സംസ്ഥാന നേതാക്കളുടെ നിലപാട്. ഭരണം കിട്ടുന്നതിനോടനുബന്ധിച്ച് കയറിവന്ന സുരേഷ്ഗോപിക്ക് രാജ്യസഭാംഗത്വം നല്‍കി എന്നല്ലാതെ പാര്‍ട്ടിക്കുവേണ്ടി വര്‍ഷങ്ങളായി പണിപ്പെടുന്ന കേരളത്തിലെ നേതാക്കളില്‍ ഒരാള്‍ക്കുപോലും പദവികള്‍ ലഭിച്ചിട്ടില്ല. ഈ ഘട്ടത്തില്‍ പ്രധാന സ്ഥാനങ്ങള്‍ സഖ്യകക്ഷി നേതാക്കള്‍ക്ക് നല്‍കുന്നത് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുമെന്നാണ് അവരുടെ പക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
