എ.എസ്.ഐയെ മര്‍ദിച്ച പൊലീസുകാര്‍ ഒളിവില്‍
text_fieldsതൃശൂര്‍: രാമവര്‍മപുരം പൊലീസ് എ.ആര്‍ ക്യാമ്പിലെ എ.എസ്.ഐയെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊല്ലാന്‍ ശ്രമിക്കുകയും മര്‍ദിക്കുകയും ചെയ്ത സംഭവത്തിലെ പ്രതികളായ സീനിയര്‍ സി.പി.ഒമാര്‍ ഒളിവില്‍. ആലപ്പുഴ മുഹമ്മ സ്വദേശി സിബി ധന്‍വാന്‍, കൊല്ലം സ്വദേശി ലിന്‍േറാ എന്നിവരാണ് ഒളിവില്‍ പോയത്. ഇവര്‍ക്കെതിരെ വിയ്യൂര്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ഇരുവരെയും അന്വേഷണ വിധേയമായി കമീഷണര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.
ഡ്യൂട്ടിക്കുപോകാന്‍ ആവശ്യപ്പെട്ട എ.ആര്‍ ക്യാമ്പ് എ.എസ്.ഐ സദാനന്ദനെയാണ് ബുധനാഴ്ച രാത്രി മദ്യലഹരിയിലായിരുന്ന ഇരുവരും ചേര്‍ന്ന് പിടിച്ചുവെച്ച് കഴുത്തില്‍ തോര്‍ത്തിട്ട് മുറുക്കിയ ശേഷം ഇടിച്ചത്. ഇവരുടെ പിടിയില്‍ നിന്ന് കുതറി ഡ്യൂട്ടി ഓഫിസില്‍ ഓടിക്കയറിയാണ് എ.എസ്.ഐ രക്ഷപ്പെട്ടത്.
ഡ്യൂട്ടി ചെയ്യാതെ സ്ഥിരമായി മദ്യപിച്ചു നടക്കുന്ന ഇവരോട് എ.എസ്.ഐ മന്ത്രിയുടെ ഗാര്‍ഡ് ഡ്യൂട്ടിക്ക് പോകാന്‍ നിര്‍ദേശിച്ചതാണ് ആക്രമത്തിന് പ്രകോപനം. നീയാരെടാ ഞങ്ങളെ പണിയെടുപ്പിക്കാന്‍ എന്ന് ആക്രോശിച്ചായിരുന്നു മര്‍ദനം.
പരാതി ആയതോടെ ഇരുവരും അക്കാദമിയില്‍ നിന്നും മുങ്ങി. പേരാമംഗലം സി.ഐ മണികണ്ഠന്‍, വിയ്യൂര്‍ എസ്.ഐ മഞ്്ജുനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.