Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുൻ സ്​പീക്കർ ടി.എസ്​ ജോൺ അന്തരിച്ചു

text_fields
bookmark_border
മുൻ സ്​പീക്കർ ടി.എസ്​ ജോൺ അന്തരിച്ചു
cancel

ചേർത്തല : മുൻ മന്ത്രിയും സ്പീക്കറുമായിരുന്ന ടി.എസ് ജോൺ (74) അന്തരിച്ചു. കേരള േകാൺഗ്രസ് സെക്യുലർ ചെയർമാനാണ്. രാവിലെ 7.30ഒാടെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ രോഗത്തെ തുടർന്നു ചികിത്സയിലായിരുന്നു.

കേരള കോൺഗ്രസിെൻറ രൂപീകരണം മുതൽ  പാർട്ടി  നേതൃനിരയിലുണ്ടായിരുന്ന ടി.എസ് ജോൺ നാലു തവണ (1970, 77, 82, 96) കല്ലൂപ്പാറ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1976–77 കാലത്താണ് സപീക്കറായിരുന്നത്. 1978ലെ എ.കെ ആൻറണി മന്ത്രിസഭയിലും പിന്നീടുവന്ന പി.കെ. വാസുദേവൻനായർ മന്ത്രിസഭയിലും ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ്  മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. 

1978ലെ കേരള കോൺഗ്രസ് പിളർപ്പിന് ശേഷം പി.ജെ ജോസഫിനൊപ്പം പ്രവർത്തിച്ചു. പിന്നീട് പി.സി ജോർജിനൊപ്പം ചേർന്ന് കേരള കോൺഗ്രസ്-സെക്യുലർ രൂപീകരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story