അങ്കണവാടി കെട്ടിടം തകര്‍ന്നുവീണു; കുട്ടികള്‍ രക്ഷപ്പെട്ടു
text_fieldsകോട്ടയം: താഴത്തങ്ങാടി ഗവ. മുഹമ്മദന്‍ യു.പി സ്കൂളിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന തളിയില്‍കോട്ട അങ്കണവാടി കെട്ടിടം തകര്‍ന്നുവീണു. ജീവനക്കാരിയുടെ ഇടപെടല്‍ കാരണം കുട്ടികള്‍ തലനാരിഴക്ക് രക്ഷപ്പെട്ടു.
ബുധനാഴ്ച രാവിലെ 9.50ഓടെയാണ് 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടം പൂര്‍ണമായും നിലംപതിച്ചത്. സ്കൂളില്‍ ഭക്ഷണം പാചകം ചെയ്യാനത്തെിയ ജീവനക്കാരി അസ്വാഭാവികമായി ശബ്ദം കേട്ടതോടെ വിവരം ഹെഡ്മാസ്റ്ററെ അറിയിക്കുകയും ഉള്ളിലുണ്ടായിരുന്ന അഞ്ചുകുട്ടികളെ പുറത്തിറക്കുകയും ചെയ്തു. തൊട്ടുപിന്നാലെ മേല്‍ക്കൂരയും ഭിത്തികളും തകര്‍ന്നുവീണു.
കെട്ടിടത്തിന്‍െറ ശോച്യാവസ്ഥ പലതവണ അധികൃതരെ അറിയിച്ചിട്ടും നടപടിയുണ്ടായില്ളെന്ന് നാട്ടുകാര്‍ പറയുന്നു. 11 കുട്ടികള്‍ പഠിക്കുന്ന അങ്കണവാടി 15 വര്‍ഷമായി സ്കൂള്‍ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനോട് ചേര്‍ന്നാണ് സ്കൂള്‍ പാചകപ്പുര.