Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യോഗദിനാചരണം: ഇത്തവണ സൂര്യനമസ്കാരമില്ല
text_fieldsbookmark_border
ന്യൂഡല്‍ഹി: ഇത്തവണത്തെ യോഗാദിനത്തില്‍ സൂര്യനമസ്കാരം ഉള്‍പ്പെടുത്തിയിട്ടില്ളെന്നും ഓം ഉരുവിടുന്നത് നിര്‍ബന്ധമല്ളെന്നും കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് യെശോ നായ്ക്. ഈ വര്‍ഷത്തെ അഖിലേന്ത്യാതല യോഗ പരിപാടി ഈമാസം 21ന് ചണ്ഡിഗഢില്‍ നടക്കും.
ഏതു നല്ലകാര്യം ചെയ്യുമ്പോഴും എതിരഭിപ്രായമുണ്ടാകുമെന്നും പോയവര്‍ഷം ദേശീയ യോഗദിനാചരണത്തിനിടെ ഓം, സൂര്യനമസ്കാരം എന്നിവയുടെ പേരില്‍ എതിര്‍പ്പുണ്ടായത് അതുകൊണ്ടാണെന്നും ആരോഗ്യ മാധ്യമപ്രവര്‍ത്തകരുടെ സമ്മേളനം ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രിമാരും പങ്കെടുക്കുന്ന പരിപാടിയില്‍ മുപ്പതിനായിരത്തോളം പേര്‍ യോഗ നിര്‍വഹിക്കും.
Next Story