ഹരിത ട്രൈബ്യൂണല്‍ വിധി: 21ന് മോട്ടോര്‍വാഹന പണിമുടക്ക്
text_fieldsതിരുവനന്തപുരം: ഹരിത ട്രൈബ്യൂണല്‍ വിധി സൃഷ്ടിക്കുന്ന പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 21ന് വാഹനപണിമുടക്ക് നടത്താന്‍ മോട്ടോര്‍ തൊഴിലാളി ഫെഡറേഷനുകളുടെ സംയുക്തയോഗം തീരുമാനിച്ചു.
പണിമുടക്കിന് മുന്നോടിയായി ജില്ലാ കേന്ദ്രങ്ങളില്‍ 17ന് ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും. കോടതിവിധിയുടെ താല്‍ക്കാലിക സ്റ്റേയോ സമയം ദീര്‍ഘിപ്പിക്കലോ കൊണ്ട് പ്രശ്നപരിഹാരമാവില്ല. നടപ്പാക്കുകയില്ളെന്ന ഉറപ്പാണ് വേണ്ടതെന്ന് പി. നന്ദകുമാര്‍ (സി.ഐ.ടി.യു), ജെ. ഉദയഭാനു (എ.ഐ.ടി.യു.സി), അഡ്വ. നാരായണന് നായര്‍ (ഐ.എന്‍.ടി.യു.സി), യു. പോക്കര് (എസ്.ടി.യു.), ടി.സി. വിജയന് (യു.ടി.യു.സി.), മനയത്ത് ചന്ദ്രന് (എച്ച്.എം.എസ്), ചാള്‍സ് ജോര്‍ജ് (ടി.യു.സി.ഐ), മനോജ് പെരുമ്പള്ളി (ജനതാ ട്രേഡ് യൂനിയന്‍ സെന്റര്‍) എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.