തിരുവനന്തപുരം: സ്കൂളുകൾ അടച്ചുപൂട്ടൽ സർക്കാർ നയമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലാപറമ്പ് അടക്കമുള്ള സ്കൂളുകൾ ഏറ്റെടുക്കാനുള്ള തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്കൂളുകൾ റിയൽ എസ്റ്റേറ്റിന് ഏർപ്പാടാക്കുന്നതിനോട് യോജിക്കില്ല. കേരള വിദ്യാഭ്യാസ ചട്ടപ്രകാരം കാര്യങ്ങൾ ചെയ്യുമെന്നും പിണറായി വ്യക്തമാക്കി.
കോടതി വിധിക്കെതിരല്ല തങ്ങളുടെ സമരമെന്നും കോടതീയലക്ഷ്യമാകാത്ത തരത്തിൽ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും എ.പ്രദീപ്കുമാർ എം.എൽ.എ വ്യക്തമാക്കി.