കോഴിക്കോട് മലാപ്പറമ്പ് സ്കൂള്‍ സർക്കാർ ഏറ്റെടുക്കും
text_fieldsതിരുവനന്തപുരം: ഹൈകോടതി അടച്ചുപൂട്ടാൻ ഉത്തരവിട്ട കോഴിക്കോട്ടെ മലാപ്പറമ്പ് എ.യു.പി സ്കൂള്‍ അടക്കമുള്ള സ്കൂളുകൾ സംസ്ഥാന സർക്കാർ ഏറ്റെടുക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
സുപ്രീംകോടതി വിധിക്ക് വിധേയമായിട്ടാകും സർക്കാർ നടപടി സ്വീകരിക്കുക. സ്കൂൾ ഏറ്റെടുക്കാൻ തയാറാണെന്ന് സർക്കാർ കോടതിയെ അറിയിക്കും. വിഷയത്തിൽ കോടതി വിധിയാണ് അന്തിമമെന്നും മന്ത്രി വ്യക്തമാക്കി.
അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന മറ്റ് മൂന്നു സ്കൂളുകളും സമാന രീതിയിൽ സംസ്ഥാന സർക്കാർ ഏറ്റെടുക്കും. കൊണ്ടോട്ടി മങ്ങാട്ടുമുറി, തൃശൂർ കിരാലൂർ, കോഴിക്കോട് പാലാട്ട് നഗർ സ്കൂളുകളാണ് ഏറ്റെടുക്കുക. നഷ്ടപരിഹാരത്തെ കുറിച്ച് സർക്കാർ പിന്നീട് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.
ഭൂമിശാസ്ത്ര പ്രത്യേകതയുള്ള പ്രദേശത്തെ കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കാൻ പാടില്ലെന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ ചട്ടം 16 പ്രകാരമാണ് സർക്കാർ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.