Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതോല്‍വി: യു.ഡി.എഫ്...

തോല്‍വി: യു.ഡി.എഫ് ഏകോപനസമിതി ഇന്ന്

text_fields
bookmark_border
തോല്‍വി: യു.ഡി.എഫ് ഏകോപനസമിതി ഇന്ന്
cancel

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങള്‍ വിശദമായി പരിശോധിക്കാന്‍ യു.ഡി.എഫ് ഏകോപനസമിതി യോഗം ബുധനാഴ്ച. രാവിലെ പത്തരക്ക് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരഭവനിലാണ് യോഗം. യു.ഡി.എഫ് ചെയര്‍മാനായി ഉമ്മന്‍ ചാണ്ടിയെ നിശ്ചയിക്കുന്ന തീരുമാനവും ബുധനാഴ്ച ഉണ്ടായേക്കും. നേമത്തെ തോല്‍വിയെപ്പറ്റി വിശദമായ ചര്‍ച്ചയും നടക്കും.

ഭൂരിപക്ഷ, ന്യൂനപക്ഷ വോട്ടുകളിലെ ചോര്‍ച്ചക്കൊപ്പം ചില സീറ്റുകളിലെങ്കിലും വോട്ടുമറിച്ചുവെന്ന ആരോപണം മുന്നണിയിലെ എല്ലാ കക്ഷികള്‍ക്കും ഉണ്ട്. ബി.ജെ.പിയെ നേരിടുന്നതില്‍ സ്വീകരിച്ച തണുപ്പന്‍ സമീപനവും ദോഷകരമായെന്നാണ് പൊതുഅഭിപ്രായം. സര്‍ക്കാറിന്‍െറ അവസാനകാല തീരുമാനങ്ങള്‍ ജനങ്ങളില്‍ സംശയം സൃഷ്ടിച്ചു, ന്യൂനപക്ഷ സമുദായങ്ങളെ ഉന്നമിട്ട് സി.പി.എം നടത്തിയ പ്രചാരണം തടയാനായില്ല തുടങ്ങിയവയും പരാജയ കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. സീറ്റ് വിഭജനത്തില്‍ അനീതി കാട്ടിയതില്‍ കേരള കോണ്‍ഗ്രസ് -ജേക്കബ് വിഭാഗത്തിനുള്ള അതൃപ്തി ഇപ്പോഴും അവസാനിച്ചിട്ടുമില്ല. ഇക്കാര്യങ്ങളെല്ലാം ഇന്നത്തെ മുന്നണിയോഗത്തിലുയരും.

 കഴിഞ്ഞ യോഗത്തില്‍, പരാജയം സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍, ഓരോകക്ഷിയുടെയും സ്വന്തം വിലയിരുത്തലിനു ശേഷം മുന്നണിയോഗം ചേര്‍ന്ന് വിശദ പരിശോധന നടത്താമെന്ന ധാരണയില്‍ അന്ന് പിരിയുകയായിരുന്നു.  ചില ഘടകകക്ഷികളുടെ അവലോകന യോഗത്തില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വികാരം ഉയര്‍ന്നിരുന്നു.  നേമത്തെ  നാണംകെട്ട തോല്‍വിയാവും പ്രധാന ചര്‍ച്ചയിലൊന്ന്. സാധാരണ മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷിനേതാവാണ് യു.ഡി.എഫിന്‍െറയും ചെയര്‍മാന്‍. എന്നാല്‍, ഇത്തവണ അതിന് മാറ്റംവരുത്തി ഉമ്മന്‍ ചാണ്ടിയെ ചെയര്‍മാനാക്കാനാണ് കോണ്‍ഗ്രസിലെ ധാരണ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDF
Next Story