Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്ഥാനമാറ്റം: സെൻകുമാറിന്‍റെ ഹരജിയിൽ 24ന് വാദം

text_fields
bookmark_border
സ്ഥാനമാറ്റം: സെൻകുമാറിന്‍റെ ഹരജിയിൽ 24ന് വാദം
cancel

കൊച്ചി: പൊലീസ് മേധാവി സ്ഥാനത്തു നിന്ന് നീക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ ഡി.ജി.പി ടി.പി. സെൻകുമാർ നൽകിയ ഹരജിയിൽ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ 24ന് വാദം കേള്‍ക്കും. കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ട്രൈബ്യൂണൽ നടപടി.

അഖിലേന്ത്യ സര്‍വീസ് ചട്ടവും കേരള പൊലീസ് ആക്ടും പ്രകാരം തനിക്കെതിരായ സര്‍ക്കാര്‍ നടപടി നിയമപരമല്ലെന്ന് ഹരജിയിൽ സെൻകുമാർ ചൂണ്ടിക്കാട്ടുന്നു. ഐ.പി.എസ് ഉദ്യോഗസ്ഥരെ ഒരു തസ്തികയില്‍ നിയമിച്ചാല്‍ രണ്ടു വര്‍ഷത്തിനുളളില്‍ നീക്കം ചെയ്യാന്‍ പാടില്ല. അല്ലാത്തപക്ഷം തക്കതായ കാരണമുണ്ടാകണം എന്നാണ് ചട്ടം. ഇതിന് വിരുദ്ധമായാണ് തന്നെ പൊലീസ് മേധാവി സ്ഥാനത്തു നിന്ന് നീക്കിയത്. ഇത് തരംതാഴ്ത്തലാണെന്നും സെന്‍കുമാര്‍ പറയുന്നു.

സീനിയർ അഭിഭാഷകന്‍ എസ്. ശ്രീകുമാറാണ് സെൻകുമാറിന് വേണ്ടി ഹാജരായത്.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story