നേതൃമാറ്റം ആവശ്യപ്പെട്ടിട്ടില്ളെന്ന് ചെന്നിത്തല
text_fields
കണ്ണൂര്‍: കോണ്‍ഗ്രസില്‍ ആരും നേതൃമാറ്റം ആവശ്യപ്പെട്ടിട്ടില്ളെന്നും തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് കഴിഞ്ഞ ദിവസം ചേര്‍ന്ന കെ.പി.സി.സി എക്സിക്യൂട്ടിവ് യോഗം ചര്‍ച്ച ചെയ്തതായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂര്‍ ഗെസ്റ്റ് ഹൗസില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.എം. സുധീരനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നിട്ടില്ല. ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. ഹരിപ്പാട് മെഡിക്കല്‍ കോളജ് അട്ടിമറിക്കാനാണ് ഇടത് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നതിന് തുരങ്കം വെക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമായാണ് പുതിയ വിവാദം. ഹരിപ്പാട് മെഡിക്കല്‍ കോളജിനുവേണ്ടി നിലംനികത്തിയത് നിയമാനുസൃതമാണ്.
പൊതു-സ്വകാര്യ പങ്കാളിത്ത സംരംഭത്തെ സ്വകാര്യ മെഡിക്കല്‍ കോളജെന്ന് പറയുന്നത് ശരിയല്ല. ‘സിയാല്‍’ മോഡലിലാണ് മെഡിക്കല്‍ കോളജിന്‍െറ ഭരണസംവിധാനമെന്നും ചെന്നിത്തല പറഞ്ഞു.
