സഹോദരങ്ങള്‍ പള്ളിക്കുളത്തില്‍ മുങ്ങിമരിച്ചു
text_fieldsചേമഞ്ചേരി: നമസ്കരിക്കുന്നതിനായി പള്ളിയിലേക്ക് പോയ സഹോദരങ്ങള്‍ പള്ളിക്കുളത്തില്‍ മുങ്ങിമരിച്ചു. കാപ്പാട് പീടികക്കണ്ടി കബീറിന്‍െറ (മാനേജിങ് പാര്‍ട്ണര്‍, കംഫര്‍ട്ട് ട്രാവല്‍സ്, കോഴിക്കോട്) മക്കളായ മുഹമ്മദ് അസീം (8), മുഹമ്മദ് അല്‍ദിന്‍ (6) എന്നിവരാണ് ഇന്നലെ വൈകുന്നേരം വീടിന് സമീപത്തുള്ള ഹൈദ്രോസ് പള്ളിക്കുളത്തില്‍ അപകടത്തില്‍ പെട്ടത്. അസര്‍ നമസ്കരിക്കുന്നതിന് വേണ്ടി പോയ കുട്ടികളില്‍ മൂത്തയാള്‍ കുളത്തില്‍ പൊങ്ങിക്കിടക്കുന്നത് 5.45 ഓടെയാണ് നാട്ടുകാര്‍ കണ്ടത്. ഉടനത്തെന്നെ തിരുവങ്ങൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചതായി ഡോക്ടര്‍ അറിയിച്ചു. 20 മിനിട്ടിനു ശേഷം ഇളയ കുട്ടിയുടെ മൃതദേഹവും കുളത്തില്‍ കണ്ടത്തെി. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കബറടക്കം ചൊവ്വാഴ്ച ഉച്ചയോടെ കാപ്പാട് ജുമഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും. കാപ്പാട് ഇലാഹിയ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൂന്നാം ക്ളാസ് വിദ്യാര്‍ഥിയാണ് മുഹമ്മദ് അസീം. മുഹമ്മദ് അല്‍ദിന്‍ തലക്കുളത്തൂര്‍ പ്രോഗ്രസ്സീവ് പബ്ളിക് സ്കൂള്‍ ഒന്നാം ക്ളാസ് വിദ്യാര്‍ഥിയും. രണ്ട് വിദ്യാലയങ്ങള്‍ക്കും ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് ഹെഡ്മാസ്റ്റര്‍മാര്‍ അറിയിച്ചു.തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികളായ മുഹമ്മദ് അഫീഫ്, ആയിഷ ഇബ്തിസാം എന്നിവരാണ് സഹോദരങ്ങള്‍. മാതാവ്: ഷബീന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.