Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊച്ചിമെട്രോ...

കൊച്ചിമെട്രോ നിര്‍മ്മാണം : മുഖ്യമന്ത്രി നേരിട്ട്​ വിലയിരുത്തും

text_fields
bookmark_border
കൊച്ചിമെട്രോ നിര്‍മ്മാണം : മുഖ്യമന്ത്രി നേരിട്ട്​ വിലയിരുത്തും
cancel

തിരുവനന്തപുരം: കൊച്ചിമെട്രോ റെയില്‍ 2017 മാര്‍ച്ചില്‍ യാഥാര്‍ത്ഥ്യമാകത്തക്ക വിധം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു.  കൊച്ചി മെട്രോയുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നടന്ന യോഗത്തിലാണ് തീരുമാനം.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്രൈമാസാടിസ്ഥാനത്തില്‍ ലക്ഷ്യം വച്ച് മുന്നോട്ട് പോകണമെന്നും ത്രൈമാസ റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. നിര്‍മ്മാണ പുരോഗതി മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തും. ഇ. ശ്രീധരെൻറ സൗകര്യം കൂടി പരിഗണിച്ച് കെ.എം.ആര്‍.എല്‍., ഡി.എം.ആര്‍.സി. എന്നിവയുടെ സംയുക്തയോഗം അധികം വൈകാതെ വിളിച്ച് ചേര്‍ക്കാനും യോഗം തീരുമാനിച്ചു.

കൊച്ചിമെട്രോ റെയിലിെൻറ ഇപ്പോഴത്തെ സ്ഥിതി, ഭാവി പദ്ധതി എന്നിവ കെ.എം.ആര്‍.എല്‍. മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് വിശദീകരിച്ചു. കെ.എം. ആര്‍.എല്‍. ഉന്നതതല  മാനേജ്മെന്‍റ് സംഘവും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. അഡീഷണല്‍ ചീഫ്സെക്രട്ടറി നളിനീ നെറ്റോ, ഐ.ടി. സെക്രട്ടറി എം.ശിവശങ്കര്‍, മെട്രോ റെയില്‍ ഡയറക്ടര്‍(സിസ്റ്റംസ്) പ്രവീൺ ഗോയല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

 

Show Full Article
TAGS:kochi metro 
Next Story