മൈസൂരുവില്‍ വാഹനാപകടത്തില്‍ രണ്ടുമലയാളി വിദ്യാര്‍ഥികള്‍ മരിച്ചു
text_fieldsമൈസൂരു: ചാമുണ്ഡിമലയില്‍ ഞായറാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു. തൃശൂര്‍ ആമ്പല്ലൂര്‍ സ്വദേശി നാസറിന്‍െറ മകന്‍ കെ.എന്‍. ആഷിക് (22), കണ്ണൂര്‍ പയ്യാവൂര്‍ എരുവേഗി കൂട്ടക്കളം സ്വദേശി എന്‍.കെ. പത്മനാഭന്‍െറ (ഹോം ഗാര്‍ഡ്, തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍) മകന്‍ സി.വി. നിഖില്‍ (25) എന്നിവരാണ് മരിച്ചത്. ബംഗളൂരു ആചാര്യ കോളജിലെ അവസാന വര്‍ഷ എം.ബി.എ വിദ്യാര്‍ഥികളാണ് ഇരുവരും. ശനിയാഴ്ച രാത്രി തൃശൂരില്‍നിന്നയച്ച സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റാന്‍ മൈസൂരുവിലത്തെിയതായിരുന്നു ഇരുവരും. പുലര്‍ച്ചെ ബംഗളൂരുവില്‍നിന്ന് മറ്റു രണ്ടു സുഹൃത്തുക്കളോടൊപ്പം രണ്ടു ബൈക്കുകളിലായാണ് ഇവരത്തെിയത്. രാവിലെ ആറുമണിക്ക് ചാമുണ്ഡിമല സന്ദര്‍ശനത്തിനുപോയി തിരിച്ചിറങ്ങുന്നതിനിടെയാണ് അപകടം. ആഷിക്കിന് ബൈക്കിന്‍െറ നിയന്ത്രണം നഷ്ടപ്പെടുകയും ആന്ധ്രപ്രദേശില്‍നിന്ന് വിനോദസഞ്ചാരികളുമായത്തെിയ വാഹനവുമായി കൂട്ടിയിടിക്കുകയുമായിരുന്നു. തെറിച്ചുവീണ ആഷിക് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ നിഖിലിനെ മൈസൂരുവിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. മൃതദേഹങ്ങള്‍ മൈസൂരു മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം നാട്ടിലേക്ക് കൊണ്ടുപോയി. സിദ്ദാര്‍ഥനഗര്‍ ട്രാഫിക് പൊലീസ് കേസെടുത്തു. കെ.എം.സി.സി പ്രവര്‍ത്തകരാണ് ഇവരെ ആശുപത്രിയിലത്തെിച്ചത്. ആഷിക്കിന്‍െറ മാതാവ്: സാജിത. സഹോദരി: ഷനൂജ. നിഖിലിന്‍െറ മാതാവ്: ഷീജ. സഹോദരങ്ങള്‍: അഖില്‍, അനില.