Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅരൂക്കുറ്റിയില്‍ വഞ്ചി ...

അരൂക്കുറ്റിയില്‍ വഞ്ചി മറിഞ്ഞ് ബന്ധുക്കളായ രണ്ട് യുവാക്കളെ കാണാതായി

text_fields
bookmark_border

അരൂക്കുറ്റി: വേമ്പനാട്ടുകായലില്‍ അരൂക്കുറ്റി ഭാഗത്ത് വഞ്ചി മറിഞ്ഞ് രണ്ട് യുവാക്കളെ കാണാതായി. അരൂക്കുറ്റി പഞ്ചായത്ത് ഒന്നാം വാര്‍ഡ് കൂമ്പയില്‍ എം.പി. സോമന്‍-ശോഭ ദമ്പതികളുടെ മകന്‍ ശ്യാംലാല്‍ (32), ഭാര്യാസഹോദരന്‍ ഇടക്കൊച്ചി വൈറ്റ് പറമ്പ് കുമാരന്‍-കുസുമം ദമ്പതികളുടെ മകന്‍ സി.കെ. മനോജ് (മനു -28) എന്നിവരെയാണ് കാണാതായത്.

ഞായറാഴ്ച ഉച്ചക്കാണ് അപകടം. ശ്യാംലാലിന്‍െറ മകള്‍ നിളയുടെ മൂന്നാം പിറന്നാള്‍ ആഘോഷമായിരുന്നു ഞായറാഴ്ച. ഇതിനായി ഓര്‍ഡര്‍ ചെയ്ത ബിരിയാണി കുമ്പളത്തുനിന്ന് വാങ്ങി രണ്ടുപേരും വഞ്ചിയില്‍ തിരിച്ചുവരുന്ന വഴിയാണ് അപകടമുണ്ടായത്. മകന്‍ വരാന്‍ വൈകിയതിനെ തുടര്‍ന്ന് പിതാവ് സോമന്‍ വഞ്ചിയില്‍ അന്വേഷിച്ചു പോയപ്പോഴാണ് നടുക്കായലില്‍ ഇവര്‍ സഞ്ചരിച്ച വള്ളം കമിഴ്ന്ന് കിടക്കുന്നത് ശ്രദ്ധയില്‍പെട്ടത്. വിവരമറിഞ്ഞത്തെിയ നാട്ടുകാരും ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടത്തൊനായില്ല. രാത്രി വൈകിയും തിരച്ചില്‍ തുടരുകയാണ്. അപകടസമയത്ത് ശക്തമായ കാറ്റും കോളും ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
ശ്യാംലാല്‍ മത്സ്യത്തൊഴിലാളിയാണ്. ഭാര്യ: മനീഷ.

Show Full Article
TAGS:accident 
Next Story