പട്ടയത്തിരിമറി: അണക്കര മുന്‍ സ്പെഷല്‍ വില്ളേജ് ഓഫിസര്‍ക്കെതിരെ നടപടി
text_fieldsതിരുവനന്തപുരം: ഇടുക്കിയിലെ പട്ടയ വിതരണത്തില്‍ തിരിമറി നടത്തിയ അണക്കര മുന്‍ സ്പെഷല്‍ വില്ളേജ് ഓഫിസര്‍ക്കെതിരെ നടപടി. 2007ല്‍ സര്‍വിസില്‍നിന്ന് വിരമിച്ച ടി.വി. ആന്‍റണിയുടെ പ്രതിമാസ പെന്‍ഷനില്‍നിന്ന് മൂന്നിലൊന്ന് കുറവ് ചെയ്യാന്‍ റവന്യൂ അണ്ടര്‍ സെക്രട്ടറി പി.കെ. സിന്ധു ഉത്തരവിട്ടു. തിരിമറി സംബന്ധിച്ച് അന്വേഷണ പരമ്പരകളുടെ ഒടുവില്‍ ലാന്‍ഡ് റവന്യൂ കമീഷണര്‍ 2015ലാണ് നടപടിക്ക് നിര്‍ദേശിച്ചത്. പട്ടയ വിതരണത്തിലെ തിരിമറിയെക്കുറിച്ച് സബ്കലക്ടര്‍ രത്തന്‍ യു. കേല്‍ക്കറാണ് അന്വേഷണം നടത്തിയത്. ആ റിപ്പോര്‍ട്ടിനെതിരെ ഹൈകോടതിയെ സമീപിച്ചെങ്കിലും ആന്‍റണിയുടെ വാദങ്ങളെല്ലാം കോടതി തള്ളി. നിയമലംഘനം വ്യക്തമായതിനാല്‍ നടപടിയെടുക്കാനാണ് കോടതി നിര്‍ദേശിച്ചത്. പട്ടയ രേഖകളുടെ സൂക്ഷ്മ പരിശോധനയിലും ആന്‍റണി നല്‍കിയ വിശദീകരണത്തിലും ബോധപൂര്‍വം നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് വ്യക്തമായെന്ന് സബ്കലക്ടര്‍ റിപ്പോര്‍ട്ടില്‍ അടിവരയിട്ടു രേഖപ്പെടുത്തി.
കേസില്‍ ആദ്യത്തേത്് വണ്ടന്മേട്ടില്‍ ‘ശാന്താം അമിനിറ്റി ഹോം’എന്ന പള്ളിക്ക് ഏഴു സര്‍വേ നമ്പറുകളിലായി ഭൂമി നല്‍കിയതാണ്. ഭൂമിപതിവ് നിയമം ലംഘിച്ചാണ് ഇവര്‍ക്ക് ഭൂമി പതിച്ചു നല്‍കിയത്. ഇവിടെ വ്യക്തികളാണ് ഭൂമി പതിവിന് അപേക്ഷ നല്‍കിയത്. എന്നാല്‍, ഭൂമി ഉപയോഗിക്കുന്നത് സ്ഥാപനത്തിന്‍െറ പ്രവര്‍ത്തനത്തിനാണ്. രണ്ടാമത് വണ്ടന്മേട്ടിലെ ‘കര്‍മലിയ ടൂറിസ്റ്റ് റിസോര്‍ട്ട്’ ആണ്. അവര്‍ക്കായി 7.45 ഏക്കര്‍ ഭൂമി പതിച്ചു നല്‍കി. വര്‍ക്കിയും പ്രശാന്ത് വര്‍ക്കിയുമാണ് ഭൂമിപതിവിന് അപേക്ഷ നല്‍കിയത്. എന്നാല്‍, ഭൂമി ഉപയോഗിക്കുന്നത് കര്‍മലിയ ടൂറിസ്റ്റ്് റിസോര്‍ട്ടാണ്.
സ്വന്തം ഭാര്യയുടെ പേരില്‍ അപേക്ഷ നില്‍കി വില്ളേജ് ഓഫിസര്‍ ഭൂമി തട്ടിയതായും കണ്ടത്തി. ഇതിനായി സ്കെച്ച് തിരുത്തിയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. നാലാമത്തെ കേസില്‍ സര്‍വേ നമ്പറില്‍ 2 /99 ല്‍ ആദ്യം അപേക്ഷകന്‍െറ പേര് വെട്ടിമാറ്റി. വിലാസം, ഭൂമിയുടെ അളവ്, സ്കെച്ച് എന്നിവ തിരുത്തി. ഇതെല്ലാം തിരുത്തിയതാകട്ടെ പുതിയ അപേക്ഷകനെ തിരുകിക്കയറ്റുന്നതിനാണ്. പട്ടയം നല്‍കിയ 180/ 99ലെ സ്കെച്ച് താറുമാറാക്കി. യഥാര്‍ഥ അപേക്ഷ രജിസ്റ്ററില്‍നിന്ന് അപ്രത്യക്ഷമായി. പുതിയ അപേക്ഷകന് അനുകൂലമായി രേഖകള്‍ തിരുത്തുകയും ചെയ്തു. ഫോറം നമ്പര്‍ മൂന്നില്‍ പുതിയ അപേക്ഷകന്‍െറ പേര് എഴുതിച്ചേര്‍ത്തു.ഇതുപോലെ ആറാമത്തെ കേസിലും സര്‍വേ നമ്പര്‍ 549/ 99 ല്‍ സ്കെച്ചില്‍ മാറ്റംവരുത്തി വില്ളേജ് ഓഫിസര്‍ പുതിയത് ചേര്‍ത്തെന്നും റിപ്പോര്‍ട്ടിലുണ്ട്. 2002ല്‍ ഇടുക്കി സബ്കലക്ടര്‍ കണ്ടത്തെിയ പട്ടയത്തിരിമറിക്ക് നടപടി സ്വീകരിക്കുന്നതിന് 2016വരെ കാത്തിരിക്കേണ്ടിവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.