Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഹമ്മദലിയെ കേരള...

മുഹമ്മദലിയെ കേരള താരമാക്കിയ കായികമന്ത്രിക്ക് സോഷ്യല്‍ മീഡിയയുടെ ‘ഇടി’

text_fields
bookmark_border

തിരുവനന്തപുരം: അന്തരിച്ച ബോക്സിങ് ഇതിഹാസം മുഹമ്മദലിയുടെ നിര്യാണത്തില്‍ അനുശോചിച്ചുള്ള കായികമന്ത്രി ഇ.പി. ജയരാജന്‍െറ അബദ്ധ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ തരംഗമായി. മുഹമ്മദലി മരിച്ച വാര്‍ത്ത വന്നയുടന്‍ സംസ്ഥാനത്തിന്‍െറ കായികമന്ത്രിയെന്ന നിലയില്‍ ഒരു സ്വകാര്യ ചാനല്‍ പ്രതികരണമാരാഞ്ഞ് മന്ത്രിയെ ഫോണില്‍ ബന്ധപ്പെട്ടുകയായിരുന്നു. ഈ സമയത്താണ് ജയരാജന്‍ അനുശോചിച്ച് അബദ്ധത്തില്‍പെട്ടത്.
വാര്‍ത്താ അവതാരകയുടെ ചോദ്യം: ‘ശ്രീ ഇ.പി. ജയരാജന്‍, മുഹമ്മദലി എന്ന ബോക്സിങ് ഇതിഹാസം വിടവാങ്ങിയിരിക്കുന്നു. ആദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ താങ്കള്‍ക്ക് എങ്ങനെയാണ്?.  

ജയരാജന്‍െറ പ്രതികരണം: ‘മുഹമ്മദലി അമേരിക്കയില്‍ മരിച്ച വിവരം ഞാന്‍ ഇപ്പോഴാണറിയുന്നത്. കേരളത്തിലെ കായികരംഗത്ത് ഒരു പ്രഗല്ഭ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്‍േറത്. കായികരംഗത്ത് ഗോള്‍ഡ് മെഡല്‍ നേടി കേരളത്തിന്‍െറ പ്രശസ്തി വാനോളം ഉയര്‍ത്താന്‍, ലോകരാഷ്ട്രങ്ങളുടെ നിലവാരത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍െറ മരണത്തില്‍ കേരളത്തിന്‍െറ ദു$ഖം, കായികലോകത്തിന്‍െറ ദു$ഖം ഞാന്‍ അറിയിക്കുകയാണ്’

 നിമിഷങ്ങള്‍ക്കകം മന്ത്രിയുടെ ‘അനുശോചന’ത്തില്‍ സോഷ്യല്‍ മീഡിയയിലടക്കം വ്യാപക വിമര്‍ശമുയര്‍ന്നു. തുടര്‍ന്ന് ട്രോളുകളുടെ ആഘോഷമായി. ഒടുവില്‍ അബദ്ധം മനസ്സിലായ മന്ത്രി മുഹമ്മദലിയുടെ സംഭാവനകള്‍ അനുസ്മരിച്ച് അനുശോചനക്കുറിപ്പ് മാധ്യമങ്ങള്‍ക്ക് നല്‍കുകയായിരുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EP Jayarajan
Next Story