Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്ളസ് വണ്‍ പ്രവേശത്തിന് 5.18 ലക്ഷം അപേക്ഷകര്‍

text_fields
bookmark_border
പ്ളസ് വണ്‍ പ്രവേശത്തിന് 5.18 ലക്ഷം അപേക്ഷകര്‍
cancel

തിരുവനന്തപുരം: പ്ളസ് വണ്‍ ഏകജാലക പ്രവേശത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ 518410 പേര്‍ അപേക്ഷകര്‍. 82275 പേര്‍ അപേക്ഷ സമര്‍പ്പിച്ച മലപ്പുറം ജില്ലയില്‍നിന്നാണ് കൂടുതല്‍ അപേക്ഷ. ആകെ അപേക്ഷകരില്‍ 453582 പേര്‍ എസ്.എസ്.എല്‍.സി പരീക്ഷ വിജയിച്ചവരും 49029 പേര്‍ സി.ബി.എസ്.ഇ 10ാം ക്ളാസ് പരീക്ഷ വിജയിച്ചവരുമാണ്. 3700 പേര്‍ ഐ.സി.എസ്.ഇ പരീക്ഷയും 12099 പേര്‍ ഇതര ബോര്‍ഡുകള്‍ക്ക് കീഴിലെ 10ാം ക്ളാസ് പരീക്ഷ വിജയിച്ചവരുമാണ്.

 ട്രയല്‍ അലോട്ട്മെന്‍റ് പുതുക്കിയ ഷെഡ്യൂള്‍പ്രകാരം ജൂണ്‍ 13ന് പ്രസിദ്ധീകരിക്കും. ഇതില്‍ അപാകത തിരുത്താന്‍ അവസരമുണ്ട്. ആദ്യ അലോട്ട്മെന്‍റ് ജൂണ്‍ 20ന് പ്രസിദ്ധീകരിക്കും. സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറികളില്‍ ആകെ  356730 സീറ്റാണുള്ളത്. ഇതില്‍ 140950 സീറ്റ് സര്‍ക്കാര്‍ സ്കൂളുകളിലും 164850 സീറ്റ് എയ്ഡഡ് സ്കൂളുകളിലും 46850 സീറ്റ് അണ്‍ എയ്ഡഡ് സ്കൂളുകളിലുമാണ്.

ഇതില്‍ സര്‍ക്കാര്‍ സ്കൂളുകളിലെ മുഴുവന്‍ സീറ്റിലേക്കും എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്‍റ് സീറ്റുകള്‍ ഒഴികെയുള്ളവയിലേക്കുമാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്‍െറ ഏകജാലക പ്രവേശം നടക്കുന്നത്. വിവിധ ജില്ലകളില്‍നിന്നുള്ള അപേക്ഷകരുടെ എണ്ണം: തിരുവനന്തപുരം -42120, കൊല്ലം -38699, പത്തനംതിട്ട- 17945, ആലപ്പുഴ -32126, കോട്ടയം -28410, ഇടുക്കി -15924, എറണാകുളം -45360, തൃശൂര്‍- 45342, പാലക്കാട്  -46310, മലപ്പുറം -82275, കോഴിക്കോട്-  52049, വയനാട് -12617, കണ്ണൂര്‍- 39448, കാസര്‍കോട്- 19785.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story