Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാഹനാപകടം: മുൻ എം.പി...

വാഹനാപകടം: മുൻ എം.പി എന്‍. പീതാംബരകുറുപ്പിന് പരിക്ക്

text_fields
bookmark_border
വാഹനാപകടം: മുൻ എം.പി എന്‍. പീതാംബരകുറുപ്പിന് പരിക്ക്
cancel

തിരുവനന്തപുരം: വാഹനാപകടത്തിൽ കൊല്ലം മുൻ എം.പി എന്‍. പീതാംബരകുറുപ്പിന് പരിക്ക്. പീതാംബരകുറുപ്പ് സഞ്ചരിച്ചിരുന്ന ഇന്നോവ കാറിൽ ലോറി ഇടിക്കുകയായിരുന്നു. രാവിലെ 7.45ഒാടെ പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിനു സമീപത്തായിരുന്നു അപകടം. പരവൂർ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം അന്വേഷിക്കുന്ന കേന്ദ്ര കമീഷന് മുമ്പാകെ മൊഴി നൽകാനുള്ള യാത്രയിലായിരുന്നു അദ്ദേഹം.

വെടിക്കെട്ട് നടത്താൻ പീതാംബരകുറുപ്പ് സഹായം നൽകിയെന്ന് ക്ഷേത്രം ഭരണസമിതി അംഗങ്ങൾ മൊഴി നൽകിയിരുന്നു. ഇതേതുടർന്ന് കമീഷൻ മുമ്പാകെ ഹാജരാകാൻ പീതാംബരകുറുപ്പിന് നോട്ടീസ് നൽകിയിരുന്നത്. ഭരണസമിതി അംഗങ്ങൾ നൽകിയ മൊഴികളുടെ വിശ്വാസ്യത ഉറപ്പു വരുത്താൻ വേണ്ടിയാണിത്.

 

Show Full Article
TAGS:peethambara kurup 
Next Story