കുടിവെള്ളസമരം: പഞ്ചായത്തിനുമുന്നില്‍ അംഗം മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു
text_fieldsപന്മന: പ്രാഥമികാവശ്യങ്ങള്‍ക്കു പോലും വെള്ളം കിട്ടാതായതോടെ പഞ്ചായത്ത് മെംബറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പഞ്ചായത്ത് ഓഫിസ് ഗേറ്റ് പൂട്ടി. പ്രതിഷേധത്തിനിടെ പഞ്ചായത്ത് അംഗം ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യഭീഷണി മുഴക്കിയത് സംഘര്‍ഷത്തിനിടയാക്കി.
പന്മന ഗ്രാമപഞ്ചായത്തില്‍ വെള്ളിയാഴ്ച രാവിലെ 10.30 ഓടെയാണ് നാടകീയസംഭവങ്ങള്‍. പഞ്ചായത്തില്‍ രൂക്ഷമായ ശുദ്ധജലക്ഷാമം നേരിടുന്ന കുറ്റിവട്ടം 23ാം വാര്‍ഡ് നിവാസികളാണ് മഴയത്തെിയിട്ടും കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുന്നത്. പൈപ്പ്ലൈനുകളില്‍ ജലനിധി വെള്ളം കിട്ടാതായതോടെ നിരന്തര പ്രതിഷേധത്തിനൊടുവിലാണ് ടാങ്കറില്‍ വെള്ളം എത്തിച്ചുനല്‍കിയത്. ഇതും കിട്ടാതായതോടെ സ്ഥാനാര്‍ഥിയായിരുന്ന ഷിബു ബേബിജോണിന്‍െറ പ്രചാരണവാഹനം തടഞ്ഞ് നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍, മഴക്കാലമായിട്ടും വെള്ളത്തിന് നടപടി ഉണ്ടാകാതായതോടെയാണ് സ്ത്രീകളടക്കമുള്ളവര്‍ പഞ്ചായത്ത് അംഗം അനില്‍ ഭരതന്‍െറ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസിലത്തെിയത്.
ഫ്രണ്ട് ഓഫിസിനുമുന്നില്‍ ഏറെനേരം കുത്തിയിരുന്നു പ്രതിഷേധിച്ചെങ്കിലും അധികൃതര്‍ ഇടപെട്ടില്ല. ഇതിനിടയില്‍ പ്രതിഷേധക്കാര്‍ പഞ്ചായത്ത് ഓഫിസിനുള്ളിലേക്ക് തള്ളിക്കയറുന്നതിനിടെയാണ് അനില്‍ ഭരതന്‍ ദേഹത്ത് മണ്ണെണ്ണ ഒഴിക്കുന്നത്. കൈയില്‍ കരുതിയ തീപ്പെട്ടി എടുക്കാന്‍ നോക്കിയെങ്കിലും നാട്ടുകാര്‍ എത്തി പിടിച്ചുമാറ്റുകയായിരുന്നു. മണ്ണണ്ണ വീണ് കണ്ണില്‍ പുകച്ചില്‍ അനുഭവപ്പെട്ടതോടെ മെംബറെ ചവറ സി.എച്ച്.സിയില്‍ പ്രവേശിപ്പിച്ചു പ്രാഥമിക ശുശ്രൂഷ നല്‍കി. ഒരാഴ്ചക്കകം വാട്ടര്‍ അതോറിറ്റിയുടെ വെള്ളം ജലനിധി പദ്ധതിയില്‍ കണക്ട് ചെയ്തു നല്‍കാമെന്നും അതുവരെ ടാങ്കറില്‍ വെള്ളമത്തെിക്കാമെന്നും അറിയിച്ചതോടെയാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.