Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2016 11:36 AM GMT Updated On
date_range 2017-04-07T02:49:25+05:30രാജഗോപാലിന്‍റെ വോട്ട്; ബി.ജെ.പി-എൽ.ഡി.എഫ് കൂട്ടുകെട്ട് വ്യക്തം -ചെന്നിത്തല
text_fieldsതിരുവനന്തപുരം: സ്പീക്കർ തെരഞ്ഞെടുപ്പിൽ ബി.ജെ.പി എം.എൽ.എ ഒ. രാജഗോപാൽ എൽ.ഡി.എഫിന് വോട്ട് ചെയ്തതിലൂടെ ബി.ജെ.പി -എൽ.ഡി.എഫ് കൂട്ടുകെട്ട് വ്യക്തമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫിന്‍റെ വോട്ട് കുറഞ്ഞത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വോട്ട് കുറഞ്ഞത് മന:പൂർവ്വമല്ല. പരിചയക്കുറവ് കൊണ്ട് സംഭവിച്ചതാകാം. യു.ഡി.എഫിന് ബി.ജെ.പിയുടെ വോട്ട് വേണ്ടെന്ന കാര്യം നേരത്തെ വ്യക്തമാക്കിയതാണെന്നും മാധ്യമങ്ങളോട് പറഞ്ഞു.
മുല്ലപ്പെരിയാർ വിഷയത്തിൽ മുൻ സർക്കാർ സ്വീകരിച്ച നിലപാട് തന്നെയാണ് എൽ.ഡി.എഫ് സർക്കാറും സ്വീകരിക്കേണ്ടത്. മറിച്ചായാൽ അണക്കെട്ട് സുരക്ഷിതമല്ലെന്ന കേരളത്തിന്‍റെ വാദം കോടതിയിൽ ദുർബലപ്പെടും. അണക്കെട്ട് പരിശോധനക്ക് അന്താരാഷ്ട്ര സംഘത്തെ നിയോഗിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതാർഹമാണെന്നും ചെന്നിത്തല വ്യക്തമാക്കി.
Next Story