നാല് ട്രെയിനുകള്‍ റദ്ദാക്കി; സിഗ്നലിങ് പ്രവൃത്തി ഇന്ന് തീര്‍ന്നേക്കും
text_fieldsപാലക്കാട്: ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ സിഗ്നലിങ് പ്രവൃത്തി പുരോഗമിക്കുന്നതിനാല്‍ വെള്ളിയാഴ്ച നാല് ട്രെയിനുകള്‍ റദ്ദാക്കി. രാവിലെ 7.20നുള്ള പാലക്കാട്-കോയമ്പത്തൂര്‍ മെമു, വൈകീട്ട് 6.10നുള്ള കോയമ്പത്തൂര്‍-പാലക്കാട് ടൗണ്‍ മെമു, ഉച്ചക്കുശേഷം 2.50നുള്ള ഷൊര്‍ണൂര്‍-കോയമ്പത്തൂര്‍ മെമു, രാവിലെ 9.45നുള്ള കോയമ്പത്തൂര്‍-ഷൊര്‍ണൂര്‍ മെമു എന്നിവയാണ് റദ്ദാക്കിയത്. പുലര്‍ച്ചെ 5.45നുള്ള കണ്ണൂര്‍-കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ ഷൊര്‍ണൂര്‍ വരെ മാത്രമേ ഓടൂ. ഉച്ചക്കുശേഷം 2.10നുള്ള കോയമ്പത്തൂര്‍-കണ്ണൂര്‍ ഫാസ്റ്റ് കോയമ്പത്തൂരിനും ഷൊര്‍ണൂരിനും ഇടയില്‍ ഓടില്ല. വൈകീട്ട് 4.20ന് ഷൊര്‍ണൂരില്‍നിന്നാണ് ഇത് സര്‍വിസ് ആരംഭിക്കുക.
രാവിലെ 7.30നുള്ള കോയമ്പത്തൂര്‍-മാംഗ്ളൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ കോയമ്പത്തൂരിനും കോഴിക്കോടിനും ഇടയില്‍ ഭാഗികമായി റദ്ദാക്കി. ഇത് കോഴിക്കോട്ടുനിന്ന് ഉച്ചക്ക് ഒന്നിന് ഓട്ടം തുടങ്ങും. രാവിലെ 7.40നുള്ള മാംഗ്ളൂര്‍-കോയമ്പത്തൂര്‍ ഫാസ്റ്റ് കോഴിക്കോട് വരെ മാത്രമേ സര്‍വിസ് നടത്തൂ. ഉച്ചക്ക് 2.30നുള്ള പാലക്കാട് ടൗണ്‍-ഈറോഡ് മെമു പാലക്കാടിനും കോയമ്പത്തൂരിനും ഇടയില്‍ റദ്ദാക്കി. ഈ ട്രെയിന്‍ വൈകീട്ട് 4.10ന് കോയമ്പത്തൂര്‍ ജങ്ഷനില്‍നിന്ന് സര്‍വിസ് തുടങ്ങും. രാവിലെ 7.45നുള്ള ഈറോഡ്-പാലക്കാട് ടൗണ്‍ മെമു കോയമ്പത്തൂര്‍ ജങ്ഷന്‍ വരെ മാത്രമേ ഓടൂ. പ്രവൃത്തി വെള്ളിയാഴ്ച പൂര്‍ത്തിയാക്കാനായാല്‍ ശനിയാഴ്ച മുതല്‍ സര്‍വിസ് സാധാരണ പോലെയാകുമെന്ന് റെയില്‍വേ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
