മുല്ലപ്പെരിയാർ: മുഖ്യമന്ത്രിയുടെ പ്രസ്താവന തമിഴ്നാട് ആയുധമാക്കും -ചെന്നിത്തല
text_fieldsതിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തമിഴ്നാട് ആയുധമാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുപ്രീംകോടതിയിൽ തമിഴ്നാടിന്റെ വാദത്തെ മുഖ്യമന്ത്രിയുടെ നിലപാട് ബലപ്പെടുത്തും. തമിഴ്നാടിന്റെ താൽപര്യം സംരക്ഷിക്കുന്നതാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നും ചെന്നിത്തല ആരോപിച്ചു.
ഈ വിഷയത്തിൽ തമിഴ്നാടുമായി ഏന്തെങ്കിലും ചർച്ച സംസ്ഥാന സർക്കാർ നടത്തിയോ എന്ന് വ്യക്തമാക്കണം. സർവകക്ഷി യോഗങ്ങളിൽ സ്വീകരിച്ച നിലപാട് സി.പി.എം തിരുത്തിയത് എങ്ങനെയെന്നും ചെന്നിത്തല ചോദിച്ചു.
യു.ഡി.എഫിന്റെ നിയമസഭാ സ്പീക്കർ സ്ഥാനാർഥിയായി കുന്നത്തുനാട് എം.എൽ.എ വി.പി സജീന്ദ്രൻ മത്സരിക്കുമെന്ന് ചെന്നിത്തല വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്പീക്കർ തെരഞ്ഞെടുപ്പിൽ ബി.ജെ.പി അംഗം ഒ. രാജഗോപാലിന്റെയോ സ്വതന്ത്രനായ പി.സി ജോർജിന്റെയോ വോട്ടുകൾ യു.ഡി.എഫിന് വേണ്ട. ഇതാണ് മുന്നണി തീരുമാനമെന്നും ചെന്നിത്തല വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.