Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജിഷവധം: ജോമോൻ പുത്തൻ പുരക്കലിൽ നിന്നും മൊഴിയെടുക്കുന്നു
text_fieldsbookmark_border
ആലുവ: പെരുമ്പാവൂരിൽ നിയമ വിദ്യാർഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തിൽ പ്രമുഖ കോൺഗ്രസ് നേതാവിനും മകനും പങ്കുണ്ടെന്ന പൊതുപ്രവർത്തകൻ ജോമോൻ പുത്തൻ പുരക്കലിന്‍റെ പരാതിയിൽ പൊലീസ് മൊഴിയെടുക്കുന്നു. ആലുവ പൊലീസ് ക്ളബിൽ വെച്ചാണ് അന്വേഷണ സംഘം ജോമോന്‍റെ മൊഴിയെടുക്കുന്നത്.
പരാതിയിൽ കൂടുതൽ തെളിവുകൾ ഹാജരാക്കണമെന്ന് ജോമോനോട് പൊലീസ് നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ തലവി എ.ഡി.ജി.പി സന്ധ്യ ക്യാമ്പ് ചെയ്യുന്ന പൊലീസ് ക്ളബിൽ ഇന്ന് രാവിലെ പത്തു മണിക്ക് ജോമോൻ എത്തിയത്. പരാതിയിൽ ഉറച്ചു നിൽക്കുന്നുവെന്നും ആവശ്യപ്പെട്ട തെളിവുകൾ പൊലീസിന് കൈമാറുമെന്നും ജോമോൻ പുത്തൻപുരക്കൽ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
