Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തലശേരി െഎ.ഡി.ബി.െഎ ബാങ്കിൽ ജീവനക്കാരി വെടിയേറ്റ് മരിച്ചു
text_fieldsbookmark_border
കണ്ണൂർ: തലശ്ശേരി െഎ.ഡി.ബി.െഎ ബാങ്ക് ജീവനക്കാരി വെടിയേറ്റ് മരിച്ചു. മേലൂർ പുതിയാണ്ടി ഹൗസിൽ വിനോദെൻറയും സുധയുടെയും മകൾ വിൽന വിനോദാണ്(25) മരിച്ചത്. രാവിെല 9.45 ഒാടെ ബാങ്കിനുള്ളിലാണ് സംഭവം. സുരക്ഷ ജീവനക്കാരൻ തോക്ക് വൃത്തിയാക്കി തിര നിറക്കുന്നതിനിടെ അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു. തലക്ക് വെടിയേറ്റ വിൽന തൽക്ഷണം മരിച്ചു. സുരക്ഷാ ജീവനക്കാരനായ ഹരീന്ദ്രനെ(52)യും തോക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. വിമുക്ത ഭടനാണ് ഹരീന്ദ്രൻ.

വെടിവെപ്പിൽ കൊല്ലപ്പെട്ട വിൽന വിനോദ്
കായിക താരമായ വിൽന വിനോദ് രണ്ട് ആഴ്ചമുമ്പാണ് താൽക്കാലിക ജീവനക്കാരിയായി ബാങ്കിൽ ജോലി ആരംഭിച്ചത്. നേരത്തേ താൽക്കാലിക കായിക അധ്യാപികയായും ജോലിചെയ്തിട്ടുണ്ട്. സഹോദരി നയനയും കായികതാരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
