Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.എൽ.എമാർ സത്യപ്രതിജ്​ഞ ചെയ്തു; 14ാം കേരള നിയമസഭക്ക്​ തുടക്കം

text_fields
bookmark_border
എം.എൽ.എമാർ സത്യപ്രതിജ്​ഞ ചെയ്തു; 14ാം കേരള നിയമസഭക്ക്​ തുടക്കം
cancel
camera_alt??????? ????? ??.??.? ??? ????????????? ??????????

തിരുവനന്തപുരം: 14ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം തുടങ്ങി. എം.എല്‍.എമാരുടെ സത്യപ്രതിജ്ഞയോടെയാണ്​ സഭ തുടങ്ങിയത്​.  പ്രോ ടെം സ്പീക്കര്‍ എസ്. ശര്‍മയാണ്​ സഭ നിയന്ത്രിക്കുന്നത്​. വള്ളിക്കുന്നിൽ നിന്നുള്ള മുസ്​ലിം ലീഗ്​ എം.എൽ. എ അബ്​ദുൽ ഹമീദ്​  ഒന്നാമതായി സത്യപ്രതിജ്​ഞ ചെയ്​തു. ഗുരുവായൂർ എം.എൽ.എ കെ.വി അബ്​ദുൽ ഖാദറാണ്​ രണ്ടാമത്​ സത്യപ്രതിജ്​ഞ ചെയ്​തത്​. അക്ഷരമാലാ ക്രമത്തിലാണ്​ സത്യപ്രതിജ്​ഞ നടന്നത്​. മഞ്ചേശ്വരത്തു നിന്നുള്ള ലീഗ്​ എം.എൽ.എ പി.ബി അബ്​ദുൽ റസാഖ്​ കന്നടയിൽ സത്യപ്രതിജ്​ഞ ചെയ്​തു.

മുസ്​ലിം ലീഗ്​ നേതാവ്​ കുഞ്ഞാലിക്കുട്ടി സത്യ​പ്രതിജ്​ഞ ചെയ്യുന്നു
 

സഭയിലെ 140 പേരില്‍ 44 പുതുമുഖങ്ങളുണ്ട്. ഇതില്‍ മൂന്നു പേര്‍ വനിതകളാണ്​. 83 പേര്‍ സിറ്റിങ് എം.എല്‍.എമാരാണ്. 13 പേര്‍ ഇടവേളക്കു ശേഷം വീണ്ടും എത്തുന്നവരും. ബി.ജെ.പിയുടെ സാന്നിധ്യമാണ്  മറ്റൊരു പ്രത്യേകത. നേമം മണ്ഡലത്തില്‍ വിജയിച്ച ഒ. രാജഗോപാൽ നഗരത്തിൽ റോഡ്​ ഷോ നടത്തിയതിന്​ ശേഷമാണ്​ സഭയിലെത്തിയത്​.

140 പേരുടെയും സത്യപ്രതിജ്ഞാ പൂർത്തിയായ ശേഷം സഭാ ഇന്നത്തേക്ക് പിരിഞ്ഞു. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് സ്പീക്കര്‍ തെരഞ്ഞെടുപ്പിനായി സഭ വീണ്ടും ചേരും.

വ്യാഴാഴ്ച  ഉച്ചവരെയാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് പത്രിക സ്വീകരിക്കുക. പി. ശ്രീരാമകൃഷ്ണനെ സ്പീക്കറായി നിയമിക്കാന്‍  ഇടതു മുന്നണി തീരുമാനിച്ചിരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കുന്നത്തുനാട് എം.എൽ.എ വി.പി സജീന്ദ്രൻ മത്സരിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story