Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊച്ചുവേളി-മംഗലാപുരം...

കൊച്ചുവേളി-മംഗലാപുരം റൂട്ടില്‍ പ്രത്യേകം ട്രെയിനുകള്‍

text_fields
bookmark_border
കൊച്ചുവേളി-മംഗലാപുരം റൂട്ടില്‍ പ്രത്യേകം ട്രെയിനുകള്‍
cancel

തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൊച്ചുവേളി-മംഗലാപുരം റൂട്ടില്‍ പ്രത്യേക ട്രെയിന്‍ സര്‍വിസ് ഏര്‍പ്പെടുത്തുമെന്ന് റെയില്‍വേ അറിയിച്ചു. ഈമാസം 3,10 തീയതികളില്‍ കൊച്ചുവേളിയില്‍നിന്ന് രാത്രി 10ന് പുറപ്പെടുന്ന സ്പെഷല്‍ ഫെയര്‍ ട്രെയിന്‍ (നമ്പര്‍ 06014) അടുത്തദിവസം ഉച്ചക്ക് ഒന്നിന് മംഗലാപുരം ജങ്ഷനില്‍ എത്തും.

ഈമാസം അഞ്ച്, 12 തീയതികളില്‍ മംഗലാപുരത്തുനിന്ന് ഉച്ചക്ക് 3.40ന് പുറപ്പെടുന്ന സ്പെഷല്‍ ഫെയര്‍ ട്രെയിന്‍ (നമ്പര്‍ 06013) അടുത്തദിവസം പുലര്‍ച്ചെ അഞ്ചിന് കൊച്ചുവേളിയിലത്തെും. ഈ ട്രെയിനുകള്‍ക്ക് ഒന്നു വീതം എ.സി 2  ടയര്‍,  3 ടയര്‍, 12 സ്ളീപ്പര്‍ ക്ളാസ്, രണ്ട് ലഗേജ് കം ബ്രേക്ക് വാന്‍ എന്നിവയുണ്ടാകും. കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ സ്റ്റോപ് അനുവദിച്ചിട്ടുണ്ട്. ഈ ട്രെയിനുകളിലേക്കുള്ള റിസര്‍വേഷന്‍ ആരംഭിച്ചു.

Show Full Article
TAGS:railway 
Next Story