സുപ്രീംകോടതി പറഞ്ഞതു കൊണ്ട് മുല്ലപ്പെരിയാറില്‍ ആശങ്ക മാറില്ല -ചെന്നിത്തല
text_fieldsന്യൂഡല്‍ഹി: സുപ്രീംകോടതിയോ ഉന്നതാധികാര സമിതിയോ പറഞ്ഞാല്‍ മാറുന്നതല്ല മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ ക്കുറിച്ചുള്ള കേരളത്തിന്‍െറ ആശങ്കയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ജനങ്ങളില്‍നിന്ന് പിരിവെടുത്ത് അണക്കെട്ട് കെട്ടുമെന്ന് പ്രസ്താവന നടത്തിയ വി.എസ്. അച്യുതാനന്ദന് വിഷയത്തില്‍ മൗനംപാലിക്കുന്നതെന്താണെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
എല്‍.ഡി.എഫ് സര്‍ക്കാറിന് അധികാരം കിട്ടിയതുകൊണ്ട് മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഉറപ്പ് കൂടുന്നതെങ്ങനെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കണം. നിയമസഭ പാസാക്കിയ പ്രമേയത്തിന് വിരുദ്ധമായ നിലപാടെടുക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. സുപ്രീംകോടതിയുടെ അന്തിമ വിധി വന്നശേഷം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പിന്നെന്താണ് ചെയ്യാനുള്ളതെന്ന് ചോദിച്ചപ്പോള്‍ അക്കാര്യം നിയമവിദഗ്ധരുമായി ചര്ച്ചചെയ്യേണ്ടതാണെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.
