അമേരിക്കന്‍ മലയാളിയുടെ കൊലപാതകം: ജോയ് ജോണിന്‍െറ തലയില്‍ നാല് വെടിയുണ്ടകള്‍ കണ്ടെത്തി
text_fieldsചെങ്ങന്നൂര്‍: മകന്‍െറ കൈകളാല്‍ അതിദാരുണമായി കൊലചെയ്യപ്പെട്ട അമേരിക്കന്‍ മലയാളി ചെങ്ങന്നൂര്‍ വാഴാര്‍മംഗലം ഉഴത്തില്‍ ജോയ് ജോണിന്‍െറ തലയില്‍നിന്ന് നാല് വെടിയുണ്ടകള്‍ പോസ്റ്റ്മോര്‍ട്ടത്തിലൂടെ കണ്ടെടുത്തു. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നടന്ന പോസ്റ്റ്മോര്‍ട്ടത്തിലാണ് തലയോട് കുഴിഞ്ഞ് ഉള്ളില്‍ ഇറങ്ങിയനിലയില്‍ വെടിയുണ്ടകള്‍ കണ്ടത്തെിയത്. ഇത് ശാസ്ത്രീയ പരിശോധനകള്‍ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചു. ജോയിയുടെ മൃതദേഹം ആറ് കഷ്ണങ്ങളായി മുറിച്ച് നദിയിലും വിവിധ പ്രദേശങ്ങളിലെ മാലിന്യക്കൂമ്പാരങ്ങളിലുമായി മകന്‍ ഷെറിന്‍ ജോണ്‍ വലിച്ചെറിയുകയായിരുന്നു. ഇതില്‍ വലതുകാല്‍ ഒഴികെയുള്ള ശരീരഭാഗങ്ങള്‍ കണ്ടത്തെി. ചൊവ്വാഴ്ച പമ്പാനദിയുടെ മാന്നാര്‍ പാവുക്കര ഭാഗത്തുനിന്നാണ് വലതുകൈയുടെ ഭാഗം പൊലീസ് കണ്ടത്തെിയത്.
ഷെറിന്‍െറ മൊഴികളിലെ അവ്യക്തതമൂലമാണ് അവയവങ്ങള്‍ കണ്ടത്തൊന്‍ താമസം നേരിട്ടത്. ഇവ ചേര്‍ത്തുവെച്ചാണ് ചൊവ്വാഴ്ച പൊലീസ് സര്‍ജന്‍െറ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയത്. ജോയ് ജോണിന്‍െറ ശരീരത്തില്‍നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് ഡി.എന്‍.എ പരിശോധനക്കായി ഹൈദരാബാദിലെ ലാബിലേക്ക് അയച്ചു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ബുധനാഴ്ച വൈകുന്നേരം മൂന്നിന് ചെങ്ങന്നൂര്‍ ബഥേല്‍ അരമനപ്പള്ളി സെമിത്തേരിയില്‍ സംസ്കരിക്കും.
കൊലപാതക ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് സംശയിക്കുന്ന ഷെറിന്‍െറ ലാപ്ടോപ്പും മൊബൈല്‍ ഫോണും കൂടുതല്‍ പരിശോധനക്കായി സൈബര്‍ സെല്‍ വിദഗ്ധര്‍ക്ക് കൈമാറി. ഷെറിനെ കൂടുതല്‍ ചോദ്യംചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി. ജോയ് ജോണിനെ എങ്ങനെ കൊലപ്പെടുത്തി എന്നതിനെക്കുറിച്ചും ശരീരഭാഗങ്ങള്‍ എവിടെയൊക്കെയാണ് ഉപേക്ഷിച്ചത് എന്നുമുള്ള വിവരം മാത്രമാണ് ഇപ്പോള്‍ ഷെറിനില്‍നിന്ന് ലഭിച്ചിരിക്കുന്നത്.
അവയവങ്ങള്‍ വെട്ടിമുറിക്കാന്‍ ഉപയോഗിച്ച ആയുധം കണ്ടത്തൊനായിട്ടില്ല. കൊല്ലപ്പെടുന്ന ദിവസം ജോയ് ജോണിന്‍െറ ശരീരത്തിലുണ്ടായിരുന്ന നാല് പവന്‍െറ രുദ്രാക്ഷം കെട്ടിയ മാലയും ഒരു പവന്‍െറ മോതിരവും ഷെറിന്‍ കൈവശപ്പെടുത്തിയെങ്കിലും അതിന്‍െറ വിവരങ്ങളും കണ്ടത്തെിയിട്ടില്ല. അവയവങ്ങള്‍ മറവുചെയ്യാന്‍ പുറത്തുനിന്ന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നുകൂടി കണ്ടെത്തേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
