Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനധികൃത സ്വത്ത് സമ്പാദനം: കുഞ്ഞാലിക്കുട്ടിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

text_fields
bookmark_border
അനധികൃത സ്വത്ത് സമ്പാദനം: കുഞ്ഞാലിക്കുട്ടിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
cancel

കോഴിക്കോട്: മുന്‍മന്ത്രിയും മുസ്ലിംലീഗ് നേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദേശം. അനധികൃത സ്വത്ത് സമ്പാദിച്ചു എന്ന പരാതിയിലാണ് വിജിലന്‍സ് കോടതി അന്വേഷണത്തിന്‌ ഉത്തരവിട്ടിരിക്കുന്നത്. കണ്ണൂര്‍ ഇരിട്ടി സ്വദേശി ഷാജര്‍ നല്‍കിയ പരാതിയിലാണ് നടപടി. അടുത്തമാസം പതിനെട്ടിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ കോടതി നിർദേശിച്ചു. 2006 മുതല്‍ 2014 വരെയുള്ള വർഷങ്ങളിൽ കുഞ്ഞാലിക്കുട്ടിയുടെ സമ്പാദ്യം വരവുമായി ഒത്തുപോകില്ലെന്നാണ് ഷാജര്‍ പരാതി നൽകിയത്. ഈ കേസ് വിജിലന്‍സ് ഡയറക്ടര്‍ നേരിട്ട് അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

സന്തോഷ് മാധവന്‍ ഉള്‍പ്പെട്ട ഭൂമി ഇടപാട് കേസിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ നേരത്തെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story