Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡോക്ടര്‍മാരെയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രംഗത്തിറക്കാന്‍ ശ്രമം

text_fields
bookmark_border
  • ഡോക്ടര്‍മാരെ കൂടി പ്രശ്നത്തിലേക്ക് വലിച്ചിഴക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് കെ.ജി.എം.ഒ.എ
ഡോക്ടര്‍മാരെയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രംഗത്തിറക്കാന്‍ ശ്രമം
cancel

മലപ്പുറം: വിവിധ കോടതികളില്‍ മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിക്കാതെ സംഘര്‍ഷം സൃഷ്ടിക്കുന്ന സാഹചര്യം നിലനില്‍ക്കെ, സര്‍ക്കാര്‍ ഡോക്ടര്‍മാരെയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രംഗത്തിറക്കാന്‍ ശ്രമം. ഒരു വിഭാഗം അഭിഭാഷകരാണ് ഇതിനായി ശ്രമം ആരംഭിച്ചത്. ചില അഭിഭാഷകരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍നിന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ഗ്രൂപ്പുകളിലേക്ക് ഇതിനായുള്ള സന്ദേശങ്ങള്‍ ലഭിച്ചു. ‘നിങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ പേടിക്കേണ്ട. ആശുപത്രിയിലേക്കോ നിങ്ങളുടെ ചേംബറിലേക്കോ അവരെ കയറ്റുകയും വേണ്ട. അതുകൊണ്ട് നിങ്ങ ള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ കേസ് നടത്താന്‍ ഞങ്ങള്‍ തയാറാണ്’. ഇത്തരം സന്ദേശങ്ങളാണ് ഡോക്ടര്‍മാര്‍ക്ക് ലഭിക്കുന്നത്. തങ്ങള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് സമാനമാണ് മാധ്യമപ്രവര്‍ത്തകരില്‍നിന്ന് ഡോക്ടര്‍മാരും അഭിമുഖീകരിക്കുന്നതെന്ന് വ്യക്തമാക്കുന്ന സന്ദേശങ്ങളില്‍, യോജിച്ച പോരാട്ടത്തിനിറങ്ങാനാണ് ആഹ്വാനം. അഭിഭാഷകരുടെ സംഘടനാഭാരവാഹികളില്‍ നിന്നോ മറ്റോ നേരിട്ട് സന്ദേശം അയക്കുന്നില്ല.

നേരത്തെ ചില സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികളുമായുണ്ടായ പ്രശ്നങ്ങളില്‍ ആരോപണവിധേയരായവര്‍ ഡോക്ടര്‍മാര്‍ക്കിടയില്‍ ഇതിന് പ്രചാരണം നല്‍കുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകരുമായി സംഘര്‍ഷമുണ്ടാക്കുന്നതില്‍ ഭൂരിഭാഗം ഡോക്ടര്‍മാരും എതിരാണ്. തങ്ങളുടെ നിലപാടിന് ശക്തി പകരാനായി അഭിഭാഷകരില്‍ ചിലര്‍ ഡോക്ടര്‍മാരെ കൂടി പ്രശ്നത്തിലേക്ക് വലിച്ചിഴക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് സംശയിക്കുന്നതായി കെ.ജി.എം.ഒ.എയുടെ സംസ്ഥാന ഭാരവാഹി ‘മാധ്യമ’ത്തോട് പറഞ്ഞു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story