Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വരമ്പത്ത് കൂലി കിട്ടാതിരിക്കാന്‍ പാടത്ത് പണിയെടുക്കാതിരിക്കണം –പി. ജയരാജന്‍
text_fieldsbookmark_border
പയ്യന്നൂര്‍: വരമ്പത്ത് കൂലി കിട്ടാതിരിക്കണമെങ്കില്‍ പാടത്ത് പണിയെടുക്കാതിരിക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍. പയ്യന്നൂര്‍ അന്നൂരില്‍ സി.പി.എം ജനകീയകൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോടിയേരി ബാലകൃഷ്ണന്‍ ഉള്ളതുമാത്രമാണ് പറഞ്ഞത്. അത് വിവാദമാക്കേണ്ടതില്ല. മിന്നല്‍ ആക്രമണം നടത്തിയാല്‍ ജനങ്ങള്‍ പ്രതികരിക്കും. പാട്യത്ത് ദിനേശ് ബീഡി കമ്പനിക്കുനേരെ ബോംബെറിഞ്ഞ് ആക്രമണം നടത്തിയ കോഴിക്കോട് സ്വദേശിക്ക് വര്‍ഷങ്ങള്‍ക്കുമുമ്പ് പൊതുജനം വരമ്പത്ത് കൂലി കൊടുത്തിരുന്നു. ഇത് പാര്‍ട്ടി തീരുമാനിച്ചിട്ടല്ല. സി.പി.എം മുന്‍കൈയെടുത്ത് ഒരു ആക്രമണവും നടത്താന്‍ ഉദ്ദേശിക്കുന്നില്ല. ഉന്നതതലത്തില്‍ നടന്ന ഗൂഢാലോചനയുടെ ഫലമായാണ് ധനരാജിനെ കൊലപ്പെടുത്തിയത്. എന്നാല്‍, ആസൂത്രണം നടത്തിയവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതില്‍ പൊലീസ് അറച്ചുനില്‍ക്കുകയാണ്. പയ്യന്നൂരിലും അന്നൂരിലും സംഭവിച്ചത് ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍, സംഭവങ്ങളുടെ ഉത്തരവാദി ആര്‍.എസ്.എസുകാരാണ്. സി.പി.എം കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുക എന്നത് ആര്‍.എസ്.എസ് ചിന്തന്‍ ബൈഠക് തീരുമാനമാണ്. ആര്‍.എസ്.എസ് ജനാധിപത്യത്തിനും മതേതരത്വത്തിനും ഭീഷണിയാണെന്നും ജയരാജന്‍ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
