Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭീകരര്‍ക്ക് കേരളത്തില്‍ വേരുറപ്പിക്കാന്‍ കഴിയില്ല –സ്വാമി അഗ്നിവേശ്

text_fields
bookmark_border
ഭീകരര്‍ക്ക് കേരളത്തില്‍ വേരുറപ്പിക്കാന്‍ കഴിയില്ല –സ്വാമി അഗ്നിവേശ്
cancel

തിരുവനന്തപുരം: കേരളത്തില്‍ ഐ.എസ് പോലുള്ള ഭീകരസംഘടനകള്‍ക്ക് വേരുറപ്പിക്കാന്‍ സാധിക്കില്ളെന്ന് സ്വാമി അഗ്നിവേശ്. ഇസ്ലാം എന്ന മതത്തെ അറിയാത്തവരാണ് ഇത്തരം രീതികളിലേക്ക് പോകുന്നത്. തിരുവനന്തപുരത്ത് മൂന്നുദിവസമായി നടന്ന ജി20 ഇന്‍റര്‍ഫെയ്ത്ത് സമ്മേളനത്തില്‍ പങ്കെടുക്കാനത്തെിയതായിരുന്നു അദ്ദേഹം.ജംഇയ്യതുല്‍ ഉലമ, ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകളും ക്രൈസ്തവ സംഘടനകളും എന്താണ് മതമെന്നും എന്താണ് വിശ്വാസമെന്നും പ്രചരിപ്പിക്കുമ്പോള്‍ യുവാക്കളൊന്നും തെറ്റായ വഴികളില്‍ പോകില്ളെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്തില്‍ മാത്രമല്ല, വടക്കേ ഇന്ത്യയില്‍ ഒന്നടങ്കം ദലിതുകള്‍ ക്രൂരപീഡനത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണ്. ഇതില്‍ ചിലതുമാത്രമാണ് പുറത്തുവരുന്നത്. ജാതിരാഷ്ട്രീയം അടിച്ചേല്‍പിക്കാനുള്ള ശ്രമങ്ങളാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നില്‍. ബിഹാറില്‍ നടപ്പാക്കിയ മദ്യനയം സ്ത്രീകളിലും സമൂഹത്തിലും ഉണ്ടാക്കിയ മാറ്റങ്ങള്‍ ഒട്ടനവധിയാണ്. ഈ മാതൃക മറ്റ് സംസ്ഥാനങ്ങളും മാതൃകയാക്കണമെന്നും സ്വാമി അഗ്നിവേശ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story