വ്യാജ നഴ്സിങ് റിക്രൂട്ട്മെന്‍റ്: ഭര്‍ത്താവ് അറസ്റ്റില്‍
text_fieldsതൃശൂര്‍: അംഗീകാരമില്ലാതെ നഴ്സിങ് റിക്രൂട്ടിങ് സ്ഥാപനം നടത്തി ലക്ഷങ്ങള്‍ തട്ടിയ ദമ്പതികള്‍ക്കെതിരെ കേസ്. നായ്ക്കനാല്‍ എ.ആര്‍. മേനോന്‍ റോഡില്‍ മച്ചിങ്ങല്‍ ലെയ്നില്‍ പ്രവര്‍ത്തിക്കുന്ന ‘സ്മാര്‍ട്ട് നഴ്സ് ഓവര്‍സീസ് അക്കാദമി’ ഉടമ കോട്ടയം വിജയപുരം സ്വദേശി ഉള്ളാപ്പള്ളി സജു ജോര്‍ജാണ് (45)അറസ്റ്റിലായത്. ഭാര്യ ബിനു സജു ഒളിവിലാണ്. 2014ല്‍ ചാലക്കുടി സ്വദേശിനിയില്‍ നിന്ന് രണ്ടര ലക്ഷവും ചാലക്കുടിയിലെതന്നെ മറ്റൊരു സ്ത്രീയില്‍ നിന്ന് മൂന്ന് ലക്ഷവും തട്ടിച്ച കേസുകളിലാണ് അറസ്റ്റ്.
ഖത്തറിലേക്ക് നഴ്സ് ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പ്രൊട്ടക്ഷന്‍ ഓഫ് എമിഗ്രന്‍സ് അംഗീകാരമില്ലാതെയാണ് അഞ്ചുവര്‍ഷമായി സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. തട്ടിപ്പിനിരയായവരുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ രണ്ടുമാസമായി പൂട്ടിയിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സ്ഥാപനത്തില്‍ എത്തിയതായ രഹസ്യ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ചിയ്യാരത്തെ വാടക വീട്ടില്‍ നിന്നാണ് സജു ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. നാലുവര്‍ഷമായി ഇവിടെ താമസം തുടങ്ങിയിട്ട്. സ്ഥാപനത്തിലത്തെിച്ച് തെളിവെടുപ്പ് നടത്തി.
തൃശൂരില്‍ നിന്ന് ഏകദേശം 10 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായി പരാതി വന്നിട്ടുണ്ടെന്നും വളാഞ്ചേരി സ്റ്റേഷനില്‍ ദമ്പതികള്‍ക്കെതിരെ സമാന രീതിയില്‍ തട്ടിപ്പിന് കേസുണ്ടെന്നും പൊലീസ് അറിയിച്ചു. ഈസ്റ്റ് എസ്.ഐ ലാല്‍കുമാര്‍, അഡീഷനല്‍ എസ്.ഐ മുരളീധരന്‍, ഹെഡ് കോണ്‍സ്റ്റബിള്‍ ഗോപി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ സജു ജോര്‍ജിനെ റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
