കുറ്റപത്രം തിരിച്ചയച്ചത് സി.ബി.ഐക്ക് തിരിച്ചടി –വി.എസ്
text_fieldsതിരുവനന്തപുരം: കടകംപള്ളി ഭൂമിതട്ടിപ്പ് കേസില്‍ സി.ബി.ഐ ഫയല്‍ ചെയ്ത കുറ്റപത്രം തിരിച്ചയച്ച പ്രത്യേക കോടതി ഉത്തരവ് സി.ബി.ഐ കേരള ഘടകത്തിനേറ്റ കനത്ത തിരിച്ചടിയാണെന്ന് വി.എസ്. അച്യുതാനന്ദന്‍. സി.ബി.ഐ ഫയല്‍ ചെയ്ത എഫ്.ഐ.ആറില്‍ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലിംരാജും റവന്യൂ ഉദ്യോഗസ്ഥയായ ഭാര്യയും ഉള്‍പ്പെടെ 27 പ്രതികളുണ്ടായിരുന്നു.
എന്നാല്‍, അന്വേഷണത്തിനൊടുവില്‍ സലിംരാജിനെയും ഭാര്യയെയും ഒഴിവാക്കിയാണ് സി.ബി.ഐ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ഇതില്‍ ദുരൂഹതയുണ്ട്. ഇത് കണ്ടത്തെിയതിനാലാണ് പുനരന്വേഷണത്തിനായി റിപ്പോര്‍ട്ട് തിരിച്ചയച്ചിരിക്കുന്നത്. കഴിഞ്ഞ കുറേക്കാലമായി സി.ബി.ഐ കേരളഘടകം പണത്തിനും സ്വാധീനങ്ങള്‍ക്കും വശംവദരായി പ്രമാദമായ പല കേസുകളും ഇത്തരത്തില്‍ വെച്ചുതാമസിപ്പിക്കുകയും അട്ടിമറിക്കുകയും ചെയ്യുന്നു. അതിന്‍െറ ഒടുവിലത്തെ ഉദാഹരണമാണ് കടകംപള്ളി ഭൂമി തട്ടിപ്പ് കേസ്. സി.ബി.ഐയുടെ അന്തസ്സ് കെടുത്തുന്ന ഇത്തരം നടപടികള്‍ സി.ബി.ഐ ഡയറക്ടറുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
