കോടതി ബഹിഷ്കരണം: അഭിഭാഷകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹരജി
text_fieldsകൊച്ചി: മാധ്യമപ്രവര്‍ത്തകര്‍ ആക്രമിച്ചെന്നാരോപിച്ച് കോടതി നടപടികള്‍ ബഹിഷ്കരിച്ച അഭിഭാഷകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹൈകോടതിയില്‍ പൊതുപ്രവര്‍ത്തകന്‍െറ ഹരജി. ഇതുമൂലം വ്യവഹാരികള്‍ക്കുള്‍പ്പെടെയുണ്ടായ നഷ്ടം ഉത്തരവാദികളായ അഭിഭാഷകരില്‍നിന്ന് ഈടാക്കണമെന്നും കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് തൃശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശി പി.ഡി. ജോസഫാണ് ഹരജി നല്‍കിയത്.
ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഹരജി മൂന്നാഴ്ചക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി. കോടതി ബഹിഷ്കരണം ഏകപക്ഷീയവും നിയമവിരുദ്ധവും ജുഡീഷ്യല്‍ നീതിക്ക് നിരക്കാത്തതുമാണെന്ന് ഹരജിയില്‍ പറയുന്നു. അഭിഭാഷകര്‍ കോടതി നടപടികള്‍ ബഹിഷ്കരിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവര്‍ക്ക് നിര്‍ദേശം നല്‍കണം. കുറ്റക്കാരായ അഭിഭാഷകരുടെ എന്‍റോള്‍മെന്‍റ് റദ്ദാക്കലുള്‍പ്പെടെ നടപടികള്‍ സ്വീകരിക്കണം.
ഡി.ജി.പി, ചീഫ് സെക്രട്ടറി, ഹൈകോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്‍റ് തുടങ്ങിയവരെയും എതിര്‍കക്ഷികളാക്കിയാണ് ഹരജി നല്‍കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
