Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസര്‍ക്കാര്‍ ജോലിയില്‍...

സര്‍ക്കാര്‍ ജോലിയില്‍ ഭിന്നശേഷിക്കാരെ തഴയുന്നു

text_fields
bookmark_border
സര്‍ക്കാര്‍ ജോലിയില്‍ ഭിന്നശേഷിക്കാരെ തഴയുന്നു
cancel

കൊച്ചി: സര്‍ക്കാര്‍ ജോലിയില്‍ ഭിന്നശേഷിക്കാര്‍ക്ക് അവഗണന. 2003ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്ന് ശതമാനം ജോലിസംവരണമാണ് അട്ടിമറിക്കപ്പെടുന്നത്. പി.എസ്.സി മുഖേനയും എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് മുഖേനയുമുള്ള ജോലികളില്‍ മൂന്ന് ശതമാനം ഭിന്നശേഷിക്കാര്‍ക്ക് നല്‍കണമെന്നാണ് ചട്ടം. എന്നാല്‍, മുന്‍ സര്‍ക്കാര്‍ 148000 നിയമനങ്ങള്‍ നടത്തിയെന്ന് അവകാശപ്പെടുമ്പോഴും വെറും ഒരുശതമാനം ഭിന്നശേഷിക്കാര്‍ക്ക് മാത്രമാണ് ആനുകൂല്യം ലഭിച്ചത്. 4500നടുത്ത് ഭിന്നശേഷിക്കാര്‍ക്കാണ് സംവരണത്തിലൂടെ ജോലി നല്‍കേണ്ടിയിരുന്നത്. എന്നാല്‍, ആ സ്ഥാനത്ത് വെറും 1500ല്‍ താഴെ മാത്രമാളുകള്‍ക്കാണ് സംവരണം വഴി ജോലി ലഭിച്ചത്.

ബാക്കി രണ്ടു ശതമാനം ഒഴിവുകളും നികത്താതെ ഒഴിച്ചിട്ടിരിക്കുകയാണ്. അതുപോലെ എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് വഴി മുന്‍ സര്‍ക്കാര്‍ 2677 നിയമനങ്ങള്‍ പ്രഖ്യാപിച്ചെങ്കിലും പകുതി പേരെ മാത്രമാണ് നിയമിച്ചത്. എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് വഴി ആറുമാസം താല്‍ക്കാലിക ജോലി ചെയ്തവരെ സ്ഥിരപ്പെടുത്താനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചത്. അതില്‍ പകുതി പേര്‍ക്ക് മാത്രമാണ് സ്ഥിരനിയമനം ലഭിച്ചത്. ബാക്കിയുള്ളവരെ ആറുമാസ കാലാവധിക്കു ശേഷം പിരിച്ചുവിടുകയായിരുന്നു.

ഭിന്നശേഷിക്കാര്‍ക്ക് മൂന്ന് ശതമാനം ജോലിസംവരണം നിയമപരമായി നടപ്പാക്കിയിട്ട് 13 വര്‍ഷം പിന്നിട്ടെങ്കിലും ഇതുവരെ നിയമനങ്ങളില്‍ അതു പാലിക്കാന്‍ പി.എസ്.സിയും എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചും ശ്രമിക്കാറില്ളെന്ന് ആരോപണമുണ്ട്. അര്‍ഹതപ്പെട്ട ആയിരങ്ങള്‍ക്കാണ് അധികൃതരുടെ നിഷ്ക്രിയത്വം കാരണം ജോലി നഷ്ടമാകുന്നത്. എന്നാല്‍, മറ്റു സംവരണങ്ങളില്‍ പി.എസ്.സി ഇത്തരം അലംഭാവം കാണിക്കാറുമില്ല. ഇവര്‍ക്ക് ശക്തമായ സംഘടനാ സംവിധാനമില്ലാത്തതാണ് അലംഭാവത്തിന് പ്രധാനകാരണമെന്നും ഇവര്‍ ആരോപിക്കുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:disabled post
Next Story