Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2016 5:31 AM IST Updated On
date_range 25 July 2016 5:31 AM ISTവെള്ളമുണ്ട പീഡനക്കേസ് അട്ടിമറിക്കാന്‍ നീക്കം
text_fieldsbookmark_border
കല്‍പറ്റ: ഭര്‍ത്താക്കന്മാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി ആദിവാസി യുവതികളെ പീഡിപ്പിച്ച കേസ് അട്ടിമറിക്കാന്‍ നീക്കമെന്ന് ആക്ഷേപം. വെള്ളമുണ്ടയിലെ ഒരു പണിയ കോളനിയില്‍ കേരളത്തെ ഞെട്ടിച്ച സംഭവത്തില്‍ പീഡനം നടന്നില്ളെന്ന് വരുത്തിത്തീര്‍ക്കാനുള്ള ധിറുതിപിടിച്ച നീക്കമാണ് നടക്കുന്നത്. രാഷ്ട്രീയ-ഉദ്യോഗസ്ഥ ലോബിയുടെ സഹായത്തോടെയാണ് ഇതിനുള്ള ശ്രമം. പീഡന വിവരം ‘മാധ്യമ’മാണ് പുറംലോകത്തത്തെിച്ചത്. ഇതോടെ വെള്ളമുണ്ട എസ്.ഐയെ സസ്പെന്‍ഡ് ചെയ്തിരുന്നു. സംഭവം വിവാദമായതോടെ ഇപ്പോള്‍ യുവതികളെയും കുടുംബത്തെയും സ്വാധീനിച്ച് പരാതി മയപ്പെടുത്താനുള്ള ശ്രമമാണ് കാര്യമായി നടക്കുന്നത്. തങ്ങള്‍ക്ക് പരാതിയൊന്നും ഇല്ളെന്ന് ഒപ്പിട്ട് വാങ്ങാന്‍ നീക്കം നടത്തിയതായും സൂചനയുണ്ട്. പീഡിപ്പിക്കപ്പെട്ടില്ളെന്ന് മൊഴി കൊടുക്കാന്‍ ഇവര്‍ക്കുമേല്‍ കടുത്ത സമ്മര്‍ദം ഇപ്പോഴും പല കോണുകളില്‍നിന്നുമുണ്ട്. പണം നല്‍കി മൊഴിമാറ്റാനുള്ള ശ്രമം തുടക്കത്തിലേ ഉണ്ടായിരുന്നെങ്കിലും യുവതികള്‍ വഴങ്ങിയിരുന്നില്ല. കേസിന്‍െറ ഗതി മാറ്റാനുള്ള നീക്കത്തില്‍ ചില പ്രാദേശിക നേതാക്കളാണ് സജീവമായി രംഗത്തുള്ളത്. കേരളത്തിലെ ഉന്നത രാഷ്ട്രീയ നേതാവിന്‍െറ ബന്ധുവിന്‍െറ അടുത്തയാളാണ് കേസിലെ മുഖ്യപ്രതിയെന്നത് അട്ടിമറി ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുന്നുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പട്ടികവര്‍ഗ വകുപ്പിലെ ഉദ്യോഗസ്ഥരടക്കമുള്ളവര്‍ ഇവര്‍ക്ക് സഹായകരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ആക്ഷേപമുണ്ട്. പീഡിപ്പിക്കപ്പെട്ടതായി യുവതികളും ഭര്‍ത്താക്കന്മാരും ആവര്‍ത്തിക്കുമ്പോഴാണ് കേസ് ദുര്‍ബലപ്പെടുത്താന്‍ നീക്കം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
